PM Modi at Sydney: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിഡ്‌നിയിൽ 'റോക്ക് സ്റ്റാർ' സ്വീകരണം, ഖുഡോസ് ബാങ്ക് അരീനയിൽ തടിച്ചുകൂടിയത് ആയിരക്കണക്കിന് ഇന്ത്യന്‍ വശജരാണ്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറയുന്നതനുസരിച്ച്, ഇതിഹാസ ഗായകനായ ബ്രൂസ് സ്പ്രിംഗ്‌സ്റ്റീന് പോലും ഇത്തരമൊരു സ്വീകരണം ലഭിച്ചിട്ടില്ല.
വേദിയിലെത്തിയ പ്രധാനമന്ത്രി മോദിയെയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അൽബാനീസിനെയും വേദമന്ത്രങ്ങളോടും പരമ്പരാഗത ഓസ്‌ട്രേലിയൻ ആദിവാസി ചടങ്ങുകളോടും കൂടി സ്വീകരിച്ചു.
ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ "ആഗോള നന്മയുടെ ശക്തി" എന്നും ലോക സമ്പദ്‌വ്യവസ്ഥയിൽ "തെളിച്ചമുള്ള ദേശം " എന്നും വിശേഷിപ്പിച്ചു.
"ഇന്ന് ഇന്ത്യയെ ആഗോള നന്മയുടെ ശക്തി എന്ന് വിളിക്കുന്നു. എവിടെ ദുരന്തമുണ്ടായാലും സഹായിക്കാൻ ഇന്ത്യ തയ്യാറാണ്. അടുത്തിടെ തുർക്കിയിൽ ഭൂകമ്പം നാശം വിതച്ചപ്പോൾ 'ഓപ്പറേഷൻ ദോസ്ത്' വഴി ഇന്ത്യ സഹായഹസ്തം നീട്ടിയെന്നും മോദി പറഞ്ഞു
ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ സംഭാവനകളെ പ്രകീർത്തിച്ച അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രവാസികൾ വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
സിഡ്‌നിയിലെ പാരമറ്റ സിറ്റിയിലെ ഹാരിസ് പാർക്ക് ഇനി മുതൽ അറിയപ്പെടുക ‘ ലിറ്റിൽ ഇന്ത്യ’ എന്ന പേരിലാവും അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിഡ്‌നിയിലെ ഇന്ത്യൻ ജനത ഒരുക്കിയ സ്വീകരണ ചടങ്ങിൽ ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഹാരിസ് പാർക്കിന്‍റെ പുതിയ പേര് അനാച്ഛാദനം ചെയ്തു .