Pistachio health benefits: പിസ്തയുടെ ആരോഗ്യ ഗുണങ്ങൾ; നിങ്ങളുടെ ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തേണ്ടതിന്റെ കാരണങ്ങൾ അറിയുക

വളരെ രുചികരമായ ഒരു നട്സാണ് പിസ്ത. പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ നല്ല ഉറവിടമാണ് പിസ്ത. ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും പിസ്ത മികച്ചതാണ്.

  • Dec 04, 2022, 13:50 PM IST

ഐസ്ക്രീമും മധുരപലഹാരങ്ങളും ഉൾപ്പെടെ പല ഭക്ഷണങ്ങളിലും പിസ്ത ഉപയോ​ഗിക്കുന്നു. പിസ്തയുടെ അഞ്ച് ആരോ​ഗ്യ ​ഗുണങ്ങൾ ഇവയാണ്.

1 /5

പിസ്തയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുടലിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. പിസ്ത കഴിക്കുന്നത് ബ്യൂട്ടറേറ്റ് പോലുള്ള നല്ല ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ സൃഷ്ടിക്കുന്ന ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കും.

2 /5

രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താൻ പിസ്ത വളരെ ഗുണം ചെയ്യും. അവയിലെ എൽ-അർജിനൈൻ ഘടകമാണ് ഇതിന് കാരണം, ഇത് നൈട്രിക് ഓക്സൈഡായി മാറുമ്പോൾ രക്തക്കുഴലുകളെ വികസിക്കാൻ സഹായിക്കുന്നു.

3 /5

പിസ്ത കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഷെല്ലുകളുള്ള പിസ്തയാണ് കൂടുതൽ ​ഗുണം നൽകുന്നത്.

4 /5

ആന്റി ഓക്‌സിഡന്റുകൾ ഏറ്റവും കൂടുതലുള്ള നട്‌സുകളിൽ ഒന്നാണ് പിസ്ത. കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന രണ്ട് പോഷകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പിസ്തയിൽ ഉയ‍‍ർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.

5 /5

പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നീ പോഷകങ്ങൾ പിസ്തയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം വിറ്റാമിൻ ബി 6 തുടങ്ങി നിരവധി പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിരിക്കുന്നു.

You May Like

Sponsored by Taboola