ഇന്ന് തന്റെ 35-ാം ജന്മദിനം ആഘോഷിക്കുകയാണ് നടി പാർവതി തിരുവോത്ത്. 2006ൽ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ സഹനടിയായാണ് പാർവതിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. പിന്നീട്, നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി പാർവതി മാറി.
അഭിനയ രംഗത്തേക്ക് വരുന്നതിന് മുൻപ് ടെലിവിഷൻ അവതാരകയായിരുന്നു പാർവതി തിരുവോത്ത്.
ഭരതനാട്യം നർത്തകി കൂടിയാണ് പാർവതി തിരുവോത്ത്.
താൻ അഭിനയിച്ച ചിത്രങ്ങളിലൊക്കെയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളാൽ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് പാർവതി തിരുവോത്ത്.
നോട്ട്ബുക്ക്, ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ, പുഴു എന്നിവ പാർവതിയുടെ ശക്തമായ കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ്.
ഒരു തവണ ദേശീയ അവാർഡും നാല് ഫിലിം ഫെയർ അവാർഡും രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്.