Ayodhya Railway Station: രാം നഗരിയില്‍ പേരും രൂപവും മാറി അയോധ്യ റെയിൽവേ സ്റ്റേഷന്‍!! ചിത്രങ്ങള്‍ കാണാം

അയോധ്യയില്‍ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതിനിടെ അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ രൂപം മാത്രമല്ല, പേരും മാറിയിരിയ്ക്കുകയാണ്. 

Ayodhya Railway Station Name Change: അയോധ്യയില്‍ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതിനിടെ അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ രൂപം മാത്രമല്ല, പേരും മാറിയിരിയ്ക്കുകയാണ്. 

1 /5

അയോധ്യയില്‍ ശ്രീ രാമ ദര്‍ശനത്തിനായി ഇനി ഭക്തര്‍ക്ക് ഇറങ്ങേണ്ടത് അയോധ്യധാം എന്ന സ്റ്റേഷനിലാണ്...!!  അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ പേര് ഇനി മുതൽ അയോധ്യധാം എന്നറിയപ്പെടും.  

2 /5

2024 ജനുവരി 22 നാണ് രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ്  നടക്കുക, അതിനുമുമ്പ് യോഗി സർക്കാർ റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചു. 

3 /5

മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ അയോധ്യ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ തന്നെ അയോധ്യ ധാം സ്റ്റേഷന്‍റെ പേര് നൽകാൻ മുഖ്യമന്ത്രി യോഗി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 

4 /5

ഏറെ മനോഹരമായാണ് അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിയ്ക്കുന്നത്.  രാജകൊട്ടാരത്തിന്‍റെ പരിവേഷമാണ് റെയില്‍വേ സ്റ്റേഷന് നല്‍കിയിരിയ്ക്കുന്നത്. 

5 /5

അയോധ്യയിൽ നിർമിക്കുന്ന ഗ്രാൻഡ് റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഡിസംബർ 30ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.  പ്രധാനമന്ത്രി മോദി ഇവിടെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. 

You May Like

Sponsored by Taboola