OTT releases This Week: കാന്താരയുടെ ഹിന്ദി റീമേക്ക്, യശോദ... ഈ ആഴ്ചയിലെ ഒടിടി റിലീസ് ചിത്രങ്ങൾ ഇവയാണ്

ഈ ആഴ്ചയിൽ ഒടിടിയിൽ മികച്ച നിരവധി സിനിമകളും വെബ് സീരീസുകളും റിലീസ് ആകുകയാണ്. സാമന്ത റൂത്ത് പ്രഭുവിന്റെ യശോദ, ആയുഷ്മാൻ ഖുറാന, രാകുൽ പ്രീത് സിംഗ് എന്നിവർ അഭിനയിച്ച ഡോക്ടർ ജി, ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഹിന്ദി റീമേക്ക് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ റിലീസ് ആകുന്നത്.

  • Dec 10, 2022, 15:06 PM IST
1 /5

റിഷഭ് ഷെട്ടിയുടെ കാന്താര എന്ന സിനിമ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഈ ആഴ്ച ഒടിടിയിൽ റിലീസാകും

2 /5

ഫാദു ഒരു പ്രണയകഥയാണ്. ഒപ്പം തന്നെ തന്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് മാറാനുള്ള ഒരു മനുഷ്യന്റെ വ്യ​ഗ്രതയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

3 /5

സാമന്ത റൂത്ത് പ്രഭു അഭിനയിച്ച വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമാണ് യശോദ. ചിത്രം അടുത്ത ആഴ്ച ഒടിടിയിൽ പ്രദർശനത്തിനെത്തും.

4 /5

നടി തപ്‌സി പന്നു നിർമ്മാണത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയ ചിത്രമാണ് ബ്ല‍ർ. നടി തപ്സി പന്നുവും ഇരട്ട സഹോദരിയായി ഗുൽഷൻ ദേവയ്യയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

5 /5

സിഎടിയിൽ ഗുർനാം സിങ്ങ് എന്ന കഥാപാത്രത്തെയാണ് രൺദീപ് ഹൂഡ അവതരിപ്പിക്കുന്നത്. മയക്കുമരുന്ന് കടത്ത് സംഘത്തിൽ അകപ്പെട്ട നിഷ്കളങ്കനായ മനുഷ്യന്റെ മനുഷ്യന്റെ കഥയാണ് സിഎടിയുടെ ഇതിവൃത്തം.

You May Like

Sponsored by Taboola