ഫ്രഞ്ച് തത്വ ചിന്തകനും ജ്യോതിഷിയുമായിരുന്ന നോസ്ട്രഡാമസിൻറെ പ്രവചനങ്ങളെ വിശ്വസിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്.
ഫ്രഞ്ച് തത്വ ചിന്തകനും ജ്യോതിഷിയും ആയിരുന്നു നോസ്ട്രഡാമസ്. അഞ്ഞൂറോളം വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ലെസ് പ്രൊഫറ്റീസ് എന്ന പുസ്തകത്തിലാണ് നോസ്ട്രഡാമസ് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്.
നോസ്ട്രഡാമസിൻറെ പ്രവചനങ്ങൾ പലതും യാഥാർത്ഥ്യമായതോടെയാണ് പലരും ഈ പ്രവചനങ്ങളിൽ വിശ്വസിച്ച് തുടങ്ങിയത്. അദ്ദേഹത്തിൻറെ പ്രവചനങ്ങളെ വിശ്വസിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്.
ഈ വർഷം അമേരിക്കയിൽ ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്നാണ് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പും പുതിയ വിവാദങ്ങളും ആഭ്യന്തര സംഘർഷത്തിലേക്ക് വിരൽചൂണ്ടുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഭയാനകമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വലിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്.
ലോകത്ത് സംഭവിക്കാൻ പോകുന്ന ആയിരക്കണക്കിന് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അഡോൾഫ് ഹിറ്റ്ലറുടെ വരവ്, രണ്ടാം ലോക മഹായുദ്ധം, ജോൺ എഫ് കെന്നഡിയുടെ കൊലപാതകം, വേൾഡ് ട്രേഡ് സെൻറർ ആക്രമണം, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ പ്രവചനങ്ങൾ നോസ്ട്രഡാമസ് നടത്തിയതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.