New Parliament building: പുതിയ പാർലമെന്റ് കെട്ടിടം ജനുവരി അവസാനത്തോടെ തുറന്നേക്കും- ചിത്രങ്ങൾ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. പാർലമെന്റിന്റെ നിർമാണത്തിന്റെയും സെൻട്രൽ വിസ്തയുടെ പുനർനിർമാണത്തിന്റെയും ചുമതലയുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. മന്ത്രാലയത്തിന്റെ centralvista.gov.in എന്ന വെബ്സൈറ്റിലാണ് ചിത്രങ്ങൾ പങ്കുവച്ചത്.

  • Jan 20, 2023, 14:42 PM IST
1 /4

ജനുവരി അവസാനത്തോടെ പണികൾ പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ  വ്യക്തമാക്കുന്നത്.

2 /4

ജനുവരി മുപ്പത്തിയൊന്നിന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനമാണോ അതോ സമ്മേളനത്തിന്റെ രണ്ടാം ഭാഗമാണോ പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുകയെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.  

3 /4

2020ൽ 861 കോടി രൂപയുടെ കരാറിന് ടാറ്റ​ ​ഗ്രൂപ്പാണ് നിർമാണം ഏറ്റെടുത്തത്. എന്നാൽ, ചിലവ് 1200 കോടി രൂപയായി ഉയർന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

4 /4

അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്സിപി ഡിസൈൻ ആണ് കെട്ടിടം രൂപകൽപന ചെയ്തത്. പുതിയ ലോക്സഭ ചേംബറിൽ 888 സീറ്റുകളും രാജ്യസഭാ ചേംബറിൽ 384 സീറ്റുകളുമാണ് ഉള്ളത്.

You May Like

Sponsored by Taboola