തെലുങ്ക് സൂപ്പർസ്റ്റാർ മോഹൻ ബാബുവിന്റെ വീട്ടിൽ മോഹൻലാലും മീനയും, ചിത്രങ്ങൾ കാണാം

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന് വേണ്ടി മോഹൻലാലും സംഘവും ഹൈദരാബാദിലാണ്. ഇപ്പോഴിതാ ഷൂട്ടിംഗ് ബ്രേക്ക് വന്ന സമയത്ത് മോഹൻലാലും നടി മീനയും തങ്ങളുടെ തെലുങ്ക് സിനിമ സുഹൃത്തായ മോഹൻ ബാബുവിന്റെ വീട്ടിൽ അത്താഴവിരുന്നിന് എത്തിയിരിക്കുകയാണ്. 

മോഹൻലാൽ നായകനായ ഹിറ്റ് സിനിമ നരസിംഹം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ മോഹൻ ബാബു ആയിരുന്നു നായകൻ.

1 /6

മീനയും മോഹൻ ബാബുവിന്റെ മകൾ ലക്ഷ്മിയുമാണ് ആ സന്തോഷ നിമിഷങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുന്നത്  

2 /6

ആഗസ്റ്റ് 6 ന് വൈകിട്ടാണ് മോഹൻലാലും മീനയും മോഹൻ ബാബുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. മോഹൻലാലിൻറെ ബിസിനസ്സ് സുഹൃത്ത് സമീർ ഹംസയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. 

3 /6

മോഹൻ ബാബുവിനെ കൂടാതെ മകളും നടിയുമായ ലക്ഷ്മി മഞ്ചു, മകനും നടനുമായ വിഷ്ണു മഞ്ചു, വിഷ്ണുവിന്റെ ഭാര്യ വിരാനിക്ക റെഡ്ഢി തുടങ്ങിയവരും ഉണ്ടായിരുന്നു.

4 /6

അത്താഴവിരുന്നിന് ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോസും പഴയ ഓർമ്മകളും പുതുക്കിയാണ് പിരിഞ്ഞത്. മീനയും ലക്ഷ്മിയും പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

5 /6

ലെജൻഡറി ഡിന്നർ വിത്ത് എം’സ് ഓഫ് മൂവീസ് എന്നായിരുന്നു ലക്ഷ്മി മഞ്ചു ഫോട്ടോയോടൊപ്പം കുറിച്ചത്. മീനയാകട്ടെ ‘ദി എം ഫാമിലി’ എന്നുമാണ് പോസ്റ്റിന് ക്യാപ്ഷൻ നൽകിയത്  

6 /6

വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് മോഹൻ ബാബു ആദ്യ കാലഘട്ടങ്ങളിൽ തിളങ്ങിയത് എങ്കിലും അസംബ്‌ളി റൗഡി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച് മോഹൻ ബാബു സൂപ്പർ സ്റ്റാർ പതിവിയിലേക്ക് എത്തിയിരുന്നു. 

You May Like

Sponsored by Taboola