ശനി ഭഗവാൻ നീതിയുടെ ദൈവം എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ പ്രവൃത്തികൾക്ക് അനുസരിച്ച് ശനിദേവൻ ഉചിതമായ ഫലം നൽകുമെന്നാണ് വിശ്വാസം.
ജൂൺ 17ന് ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചു. നവംബർ നാല് വരെ ശനി കുംഭത്തിൽ തുടരും. ഈ സമയം മൂന്ന് രാശിക്കാർക്ക് നിരവധിയായ ഗുണങ്ങൾ ലഭിക്കും.
ശനിയുടെ കോപം നമ്മെ പലവിധ പ്രശ്‌നങ്ങളിൽ അകപ്പെടുത്തും. ശനിദോഷത്തിൽ നിന്ന് കരകയറുന്നത് മനുഷ്യന്റെ ശക്തിക്ക് അപ്പുറമാണ്. അതുപോലെ, ശനിയുടെ കൃപ ലഭിച്ചാൽ പാവപ്പെട്ടവനും കോടീശ്വരനാകും.
നിലവിൽ ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. നവംബർ നാല് വരെ ശനി ഈ സ്ഥാനത്ത് തുടരും. ഇത് മൂന്ന് രാശിക്കാർക്ക് നിരവധിയായ ഗുണങ്ങൾ നൽകും.
എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വക്ര ശനിയുടെ സ്വാധീനം കാണാൻ കഴിയും. എന്നിരുന്നാലും, ശനിയുടെ ഈ ചലനം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
മകരം: ശനിയുടെ വക്രഗതി മൂലം മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അപ്രതീക്ഷിതമായി പണം വന്നുചേരും. പണത്തിന് ഒരു കുറവും ഉണ്ടാകില്ല. മകരം രാശിക്കാർക്ക് ഇത് നിക്ഷേപത്തിനും നല്ല സമയമാണ്. ഇപ്പോൾ നടത്തുന്ന നിക്ഷേപങ്ങൾ ഭാവിയിൽ നല്ല വരുമാനം നൽകും.
തുലാം: ശനിയുടെ വക്രഗതി തുലാം രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകുന്നു. സന്താനങ്ങൾ മുഖേന നല്ല വാർത്തകൾ ലഭിക്കും. ജീവിതത്തിൽ സന്തോഷങ്ങൾ വർദ്ധിക്കും. യാത്രകൾ പോകും. പുതിയ വസ്‌തുക്കൾ വാങ്ങാനുള്ള യോഗം ഉണ്ടാകും. ഏറ്റെടുത്ത എല്ലാ ജോലികളിലും വിജയം ഉണ്ടാകും.
ഇടവം: ശനിയുടെ വക്രഗതി മൂലം ഇടവം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകുാം. എല്ലാ ശ്രമങ്ങളിലും മികച്ച വിജയം ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് തീർച്ചയായും ജോലി ലഭിക്കും. ഇതിനകം ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവും പ്രമോഷനും ലഭിക്കാൻ സാധ്യതയുണ്ട്.
നിസ്വാർത്ഥമായി മറ്റുള്ളവരെ സഹായിക്കുന്നവരെയാണ് ശനി ഭഗവാൻ ഇഷ്ടപ്പെടുന്നത്. അവരുടെ മേൽ ശനിദേവൻ കൃപ ചൊരിയും.
മനുഷ്യനെ ബാധിക്കുന്ന ഏഴര ശനി, കണ്ടക ശനി എന്നിവയിൽ നിന്ന് മോചനം ലഭിക്കാൻ ശനി സാലിസ സ്തോത്രങ്ങൾ പാരായണം ചെയ്യാം.