Mars Transit 2023: ചൊവ്വയുടെ സംക്രമണം ഈ രാശിക്കാര്‍ക്ക് ദുരിതം, ജൂലൈ 1 മുതൽ പ്രശ്നങ്ങള്‍

Mars Transit 2023: ജ്യോതിഷം പറയുന്നതനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയപരിധിയിൽ അതിന്‍റെ രാശിചക്രം മാറ്റുന്നു. അവയുടെ ഈ സംക്രമത്തോടൊപ്പം, ശുഭ, അശുഭകരമായ യോഗങ്ങളും  സൃഷ്ടിക്കപ്പെടുന്നു. അതായത്, ഒരു ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍, അത് എല്ലാ രാശിക്കാരെയും ബാധിക്കുന്നു. 

ജൂലൈ മാസം ആരംഭിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂലൈ മാസത്തില്‍ പല ഗ്രഹങ്ങളും രാശി മാറും. മൂന്ന്  പ്രധാന  ഗ്രഹങ്ങള്‍ ജൂലൈ ആദ്യ ആഴ്ചയില്‍ തന്നെ രാശി മാറും. അതില്‍ പ്രധാനപ്പെട്ട സംക്രമണമാണ് ചൊവ്വ സംക്രമണം. 

1 /4

ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയെ പ്രധാന ഗ്രഹമായി കണക്കാക്കുന്നു. ജൂലൈ 1ന് ഉച്ചയ്ക്ക് 1.52ന് ചൊവ്വ ചിങ്ങം രാശിയില്‍  പ്രവേശിക്കാൻ പോകുന്നു. ഓഗസ്റ്റ് വരെ ആ രാശിയില്‍ തുടരും. ചില രാശിക്കാർക്ക് ചൊവ്വയുടെ ഈ സംക്രമണം ശുഭകരമാകുമെങ്കിലും, ചില രാശിചിഹ്നങ്ങളെ ഇത് ഏറെ പ്രതികൂലമായി ബാധിക്കാം.  ഏത് രാശികളിൽ ചൊവ്വയുടെ സംക്രമണം അശുഭകരമായ ഫലമുണ്ടാക്കുമെന്ന് അറിയാം.

2 /4

മേടം രാശി (Aries Zodiac Sign)  മേടം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം പ്രതികൂല ഫലങ്ങൾ നൽകും. ഈ സമയത്ത്, കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ജോലിസ്ഥലത്ത് സമ്മർദ്ദം അനുഭവപ്പെടും, നിങ്ങളുടെ പ്രകടനവും മികച്ചതായിരിക്കില്ല. ജോലിഭാരവും വിലമതിപ്പില്ലായ്മയും കാരണം നിങ്ങൾക്ക് മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. ബിസിനസ്സിൽ ഏറെ നഷ്ടത്തിന് സാധ്യതയുണ്ട്. 

3 /4

ഇടവം രാശി (Taurus Zodiac Sign)  ചൊവ്വയുടെ ഈ സംക്രമണം ഇടവം രാശിക്കാർക്ക് അശുഭകരമായ വാർത്തകൾ നൽകും. ജീവിതത്തിൽ പ്രശ്നങ്ങൾ വർദ്ധിക്കും. ഓഫീസിൽ ജോലിഭാരം കൂടാം. പല തരത്തിലുള്ള വെല്ലുവിളികൾ കാണും. നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ, ഇപ്പോൾ നിർത്തുക, സമയം നിങ്ങൾക്ക് ഒട്ടും അനുകൂലമല്ല.

4 /4

കന്നി രാശി (Virgo Zodiac Sign)  ചിങ്ങം രാശിയില്‍ ചൊവ്വയുടെസംക്രമണം കന്നി രാശിക്കാർക്ക് ഒട്ടും ഗുണകരമല്ല. ഈ രാശിക്കാര്‍ക്ക്  ജീവിതത്തിൽ പല വിധത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. കരിയർ സംബന്ധിച്ച പ്രശ്നങ്ങൾ മുന്നിലെത്തും. നിങ്ങളുടെ ജോലി പോലും നഷ്ടപ്പെടേണ്ടി വന്നേക്കാം. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ബഹുമാനത്തിന് കോട്ടം വരാം.

You May Like

Sponsored by Taboola