Astrology 2023: മാർച്ചിൽ ഈ രാശിക്കാരുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറി സമ്പത്താൽ സമ്പന്നമാകും!

Shani Uday 2023: ജനുവരി 31 ന് ശനി കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ് ഇനി മാർച്ച് 5 ന് കുംഭ രാശിയിൽ  ഉദിക്കും. അത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് മാർച്ച് മാസം സ്പെഷ്യൽ ആകുന്നതെന്ന് അറിയാം.

 

Saturn Rise 2023: ജ്യോതിഷത്തിൽ ശനിയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളിലും വച്ച് വളരെ പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനിയുടെ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. 

1 /5

ജനുവരി 31 ന് ശനി കുംഭത്തിൽ അസ്തമിച്ചു. ഏതെങ്കിലും ഗ്രഹം അസ്തമിക്കുമ്പോൾ അതിന്റെ പ്രതികൂല ഫലം എല്ലാ രാശികളേയും  ബാധിക്കും.  മാർച്ച് അഞ്ചിന് ശനി പൂർണമായി കുംഭത്തിൽ ഉദിക്കും. ശനിയുടെ ഉദയം മൂലം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കുകയും ശുഭഫലങ്ങൾ ഉണ്ടകയുകയും ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ശനി ഉദയം കൊണ്ട് ശുഭഫലങ്ങൾ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.  

2 /5

ഇടവം (Taurus):  ജ്യോതിഷ പ്രകാരം ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. നിങ്ങൾ ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യുകയാണെങ്കിൽ ഈ സമയത്ത് പുരോഗതിക്ക് സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് ബഹുമാനവും പ്രശസ്തിയും ലഭിക്കും.

3 /5

കുംഭം (Aquarius): കുംഭം രാശിയിലാണ് ശനി ഉദിക്കാൻ പോകുന്നത്. ഈ സമയത്ത് ഈ രാശിക്കാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. മാത്രമല്ല ശനിയുടെ ഉദയം മൂലം ഈ രാശിക്കാർക്ക് മികച്ച ജോലി അവസരങ്ങൾ ലഭിക്കും. ശുഭഫലങ്ങൾ ലഭിക്കും.  വിദ്യാഭ്യാസ രംഗത്തും പുരോഗതിയുണ്ടാകും.

4 /5

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഉദയം ശുഭസൂചകമായിരിക്കും. ശനിയുടെ ഉദയം ഈ സമയത്ത് ചിങ്ങം രാശിക്കാർക്ക് നിരവധി അവസരങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. സുഹൃത്തുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ഈ രാശിക്കാരുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും.

5 /5

മീനം (pisces): ശനിയുടെ ഉദയം മീനം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. കഴിഞ്ഞ മാസം വിഷമിച്ചവർക്ക് മാർച്ച് മാസത്തിൽ നല്ല ദിവസങ്ങളായിരിക്കും. ഈ സമയത്ത് മീനം രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ഈ കാലയളവിൽ മംഗളകരമായ പരിപാടികളിൽ പങ്കെടുക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola