Mangal Margi 2023: ധൈര്യത്തിന്റെയും ശക്തിയുടെയും ഭൂമിയുടെയും അധിപനായ ചൊവ്വ അതിന്റെ സഞ്ചാര ഗതി മാറ്റാൻ പോകുകയാണ്. 2023 ജനുവരി 13 മുതൽ ചൊവ്വ നേർരേഖയിൽ സഞ്ചരിക്കും. ഇപ്പോൾ ചൊവ്വ ഇടവ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇനി ജനുവരി 13 മുതൽ ചൊവ്വ നേർരേഖയിലൂടെ സഞ്ചരിക്കും. ചൊവ്വയുടെ ഈ പാത മാറ്റം ചില രക്ഷിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതുകൂടാതെ ജനുവരി 13 മുതൽ ബുധൻ ധനുരാശിയിൽ ഉദിക്കുകയും ജനുവരി 18 മുതൽ നേർരേഖയിൽ സഞ്ചരിക്കുകയൂം ചെയ്യും. ഇത്തരത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയും ബുധനും നേർരേഖയിലൂടെ സഞ്ചരിക്കുന്നത് ചില രാശിക്കാർക്ക് ശുക്രദശയ്ക്ക് തുടക്കമാകും.
ഇടവം: ചൊവ്വയുടെയും ബുധന്റെയും നേർരേഖയിലൂടെയുള്ള സഞ്ചാരം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ചൊവ്വ ഇടവം രാശിയിലാണ് നേർരേഖയിൽ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഈ സമയം ശുഭകരമായ ഫലമായിരിക്കും ലഭിക്കുക. ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. ജോലിയിൽ പുരോഗതി. വിദ്യാർത്ഥികൾക്ക് പരീക്ഷയിലും ഇന്റർവ്യൂവിലും വിജയവും ഉണ്ടാകും.
മിഥുനം: മിഥുനം രാശിക്കാർക്ക് ജനുവരി രണ്ടാം വാരം മുതൽ ശുഭകാലം ആരംഭിക്കും. ഈ സമയം ഇവരുടെ ഉത്സാഹവും സന്തോഷവും വർദ്ധിക്കും. കുടുംബജീവിതം നല്ല നിലയിലായിരിക്കും. പങ്കാളിയുമായുള്ള സ്നേഹം വർദ്ധിക്കും. ധനഗുണം ഉണ്ടാകും. വീടോ സ്ഥലമോ വാങ്ങാൻ സാധ്യത. നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായിരിക്കും.
ചിങ്ങം: ചൊവ്വയുടെയും ബുധന്റെയും നേർരേഖയിലൂടെയുള്ള സഞ്ചാരം ചിങ്ങം രാശിക്കാർക്കും ഏറെ ഗുണകരമായിരിക്കും. ഇവർക്ക് വരാനിരിക്കുന്ന സമയം ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിയിൽ പുരോഗതി. ബിസിനസ്സിൽ വലിയ ഓർഡറുകൾ ലഭിക്കും.
കന്നി(Virgo): കന്നി രാശിക്കാർക്ക് ചൊവ്വ-ബുധന്റെ ഈ സഞ്ചാരം തൊഴിൽ മേഖലയിൽ നേട്ടങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഇവരോടൊപ്പം ഉണ്ടാകും. ഇക്കാരണത്താൽ, കഠിനാധ്വാനത്തിന്റെ ഫലം പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കും. പ്രത്യേകിച്ചും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് വൻ പ്രയോജനം ലഭിക്കും ഒപ്പം ധനലാഭവും ഉണ്ടാകും.
ധനു: ചൊവ്വ-ബുധന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരം ധനു രാശിക്കാർക്ക് നിക്ഷേപത്തിൽ വലിയ ലാഭമുണ്ടാക്കും. പുതിയ ജോലിയ്ക്ക് ഓഫർ ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. നിങ്ങൾ പൂർണ്ണ ശക്തിയോടെ നിങ്ങളുടെ ലക്ഷ്യം പിന്തുടരും.
മീനം : മീനരാശിക്കാർക്ക് ചൊവ്വയുടെയും ബുധന്റെയും നേർരേഖയിലൂടെയുള്ള ചലനം വ്യക്തിത്വത്തിൽ വലിയ മാറ്റമുണ്ടാക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)