Mangal Transit 2023: ഗ്രഹങ്ങളുടെ ചലനം മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ജനുവരി 13 ന് ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വ നേർരേഖയിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. ഇനി മാർച്ച് 13 ന് ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. ചൊവ്വ ഒരു രാശിയിൽ 45 ദിവസം തങ്ങും. എന്നാൽ ഇടവ രാശിയിൽ ചൊവ്വ 120 ദിവസം നിൽക്കും. അതായത് ചൊവ്വ ഈ രാശിയിൽ 2022 നവംബർ 13 മുതൽ ഉണ്ട് അത് 2023 മാർച്ച് 13 വരെയുണ്ടാകും.
Mangal Margi 2023: ചൊവ്വയുടെ പ്രഭാവം പല രാശികളെയും ബാധിക്കും. ജ്യോതിഷത്തിൽ ചൊവ്വയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഇച്ഛാശക്തിയുടെയും ഊർജത്തിന്റെയും ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വ ബലവാൻ ആണെങ്കിൽ അവർക്ക് വളരെ ശക്തമായാ ശുഭഫലങ്ങൾ ലഭിക്കും. ചൊവ്വയുടെ ഈ സഞ്ചാരമറ്റം ആർക്കൊക്കെ കുബേര നേട്ടം കൊണ്ടുവരുമെന്ന് നമുക്ക് നോക്കാം...
മേടം (Aries): ചൊവ്വയുടെ സഞ്ചാര മാറ്റം മേടം രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം നൽകും. കാലങ്ങളായി കിട്ടാതിരുന്ന പണം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി മാറും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ അത് ലഭിക്കും.
ഇടവം (Taurus): ചൊവ്വ ഇടവം രാശിയിലേക്കാണ് സഞ്ചാരം മാറ്റിയത്. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളോടൊപ്പം ദൂരയാത്ര പോകാണ് അവസരമുണ്ടാകും. ബിസിനസ്സിലും സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും.
മിഥുനം (Gemini): ഈ സമയം മിഥുന രാശിക്കാരുടെ ശത്രുക്കൾ പരാജയപ്പെടും. കോടതിയിൽ വിജയം നേടാം. അടുപ്പമുള്ള ആളുകൾ അപമാനിക്കാൻ ശ്രമിച്ചേക്കാം. എങ്കിലും ചൊവ്വനേർരേഖയിൽ സഞ്ചരിക്കുന്നതിനാൽ നിങ്ങൾക്ക് നല്ല തിരക്കുണ്ടാകും അതുപോലെ ചിലവും വർധിക്കും.
കർക്കടകം (Cancer): ചൊവ്വയുടെ സഞ്ചാരമാറ്റത്തിൽ ഈ രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം നിങ്ങൾക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. ഓഹരി വിപണിയിലും അപ്രതീക്ഷിത ലാഭമുണ്ടാക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം വളരെ ശുഭകരമായിരിക്കും. ജോലിസ്ഥലത്ത് ചില വിവാദങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിൽ നല്ല ഫലങ്ങൾ കാണപ്പെടും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കും.
കന്നി (Virgo): ചൊവ്വയുടെ സഞ്ചാരമാറ്റം കന്നിരാശിക്കാരിൽ അടിപൊളി മാറ്റങ്ങൾ കൊണ്ടുവരും. മ്പത്തികമായി ഈ കാലയളവ് വളരെ മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് കൂടുതൽ വളരുകയും ദീർഘകാലത്തെ നിക്ഷേപ നേട്ടങ്ങൾ കൊണ്ടുവരുകയും ചെയ്യും. വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഈ സമയം ആലോചിക്കാവുന്നതാണ്.
തുലാം: തുലാം രാശിയുടെ എട്ടാം ഭാവത്തിൽ ചൊവ്വ സംക്രമിക്കും. ഈ സമയം നിങ്ങളുടെ ആഗ്രഹം നിറവേറും. ഭാഗ്യം കൂടുതൽ ശക്തമാകും. പൂർവ്വിക സ്വത്തുക്കളുടെ ഗുണം ലഭിക്കും. രോഗങ്ങളിൽ നിന്ന് മുക്തി നേടും. ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം അത്ഭുതകരമായിരിക്കും.
വൃശ്ചികം : വൃശ്ചിക രാശിക്കാർക്ക് ചൊവ്വ വളരെ അനുകൂലമായ സമയം കൊണ്ടുവരും. നിങ്ങളുടെ മനസ്സ് മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ മുഴുകും. ജോലിയിൽ മാറ്റം വരുത്താൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ അത് നടക്കും. വൃശ്ചിക രാശിക്കാർക്ക് പണത്തിന്റെ കാര്യത്തിൽ അനുകൂല ഫലങ്ങൾ ലഭിക്കും.
ധനു: ഈ സമയത്ത് വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം വേറിട്ടു നിർത്തുക. തൊഴിൽ തേടുന്ന യുവാക്കളുടെ പ്രയത്‌നങ്ങൾ ഫലം ചെയ്യും. സാമ്പത്തിക നിക്ഷേപത്തിന്റെ കാര്യത്തിൽ ധനു രാശിക്കാർക്ക് ഈ സമയം പ്രയോജനകരമാണ്. നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക.
മകരം: മകരം രാശിയിലെ വ്യാപാരികൾക്ക് ചൊവ്വയുടെ സഞ്ചാരമാറ്റം നേട്ടമുണ്ടാക്കും. വിദ്യാർത്ഥികളുടെ കഠിനാധ്വാനം ഫലം ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് ജോലിസ്ഥലത്ത് പ്രമോഷൻ ലഭിക്കും. ഈ സമയത്ത് ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിക്കുക.
മീനം: വിദേശയാത്രകളിൽ നിന്ന് നേട്ടമുണ്ടാകും. അവിവാഹിതരുടെ ജീവിതപങ്കാളിയെ തേടിയുള്ള അന്വേഷണം സഫലമാകും. ദമ്പതികൾ തമ്മിലുള്ള ബന്ധം ഒരുമൂടി നന്നാകും. ചില നല്ല വാർത്തകൾ ഉടൻ കണ്ടെത്താനാകും. പ്രമോഷനോ ജോലി സാധ്യതയോ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)