Mangal Gochar 2023: ചന്ദ്രന്റെ രാശിയിൽ ചൊവ്വ; ഈ 3 രാശിക്കാർക്ക് അടിപൊളി സമയം, ലഭിക്കും വൻ ധനനേട്ടം!

Mangal Rashi Parivartan 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സംക്രമണം നടത്താറുണ്ട്. മെയ് 10 ന് ചൊവ്വ കർക്കടക രാശിയിൽ പ്രവേശിക്കും. 

Mars Transit 2023: കർക്കടകത്തിന്റെ അധിപൻ ചന്ദ്രൻ ആണ്. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാരുടെ ഭാഗ്യമാണ് ശോഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

1 /5

Mars Transit 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്.  ഇതിന്റെ പ്രഭാവം രാജ്യത്തിനും ലോകത്തിനുമൊപ്പം  വ്യക്തികളുടെ വ്യക്തമായി കാണാൻ കഴിയും. ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധിയായിട്ടാണ് കണക്കാക്കുന്നത്.  കോപം, യുദ്ധം, ആയുധങ്ങൾ, ധൈര്യം, സാഹസം, ധീരത എന്നിവയുടെ ഘടകമായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്.  ജ്യോതിഷ പ്രകാരം ചൊവ്വ മെയ് 10 ന് കർക്കടകത്തിൽ പ്രവേശിക്കും.  കർക്കടകത്തിൽ നടക്കാൻ പോകുന്ന ചൊവ്വ സംക്രമം പല രാശിക്കാരുടെയും ഭാഗ്യത്തെ ഉണർത്തും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...   

2 /5

ജ്യോതിഷ പ്രകാരം ചൊവ്വ നിലവിൽ മിഥുന രാശിയിലാണ് ഇവിടെ മെയ് 9 വരെ  തുടരും.  2023 മെയ് 10 ന് ചൊവ്വ മിഥുനം വിട്ട് കർക്കടക രാശിയിൽ പ്രവേശിക്കും. ഈ സംക്രമം ഉച്ചകഴിഞ്ഞ് 2:13 ന് കർക്കടകം രാശിയിൽ പ്രവേശിക്കും ശേഷം ജൂലൈ 1 ന് 2:37 ന് ചിങ്ങം രാശിയിൽ സംക്രമിക്കും.  

3 /5

കന്നി (Virgo):  ജ്യോതിഷ പ്രകാരം കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് കന്നി രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്.  അത്തരമൊരു സാഹചര്യത്തിൽ നിർത്തിവച്ച പണി പൂർത്തിയാകും, സാമ്പത്തികമായി ശക്തി പ്രാപിക്കും, ബിസിനസ്സിൽ ലാഭം നേടും എങ്കിലും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

4 /5

കുംഭം (Aquarius):  ജ്യോതിഷ പ്രകാരം ഈ രാശിയുടെ ആറാം ഭാവത്തിൽ ചൊവ്വ സംക്രമിക്കാൻ പോകുന്നു. ഈ സമയമ മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.  എല്ലാ മേഖലയിലും പുരോഗതിയുണ്ടാകും. ശത്രുവിന് നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിയില്ല. ജോലിക്ക് അംഗീകാരം ലഭിക്കും, സ്ഥാനക്കയറ്റത്തോടൊപ്പം ഇൻക്രിമെന്റും ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.  

5 /5

മീനം (Pisces):  ജ്യോതിഷ പ്രകാരം മീന രാശിക്കാർക്ക് ഈ സംക്രമം ശുഭകരമായിരിക്കും. ഈ സമയത്ത് ഈ ആളുകളുടെ ഭാഗ്യം മിന്നിത്തിളങ്ങും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ ഏറെ നാളായി മുടങ്ങിക്കിടക്കുന്ന നിയമപരമായ എല്ലാ ജോലികളും പൂർത്തീകരിക്കേണ്ട സമയം ആയിരിക്കുകയാണ്.  മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola