Actress Swasika : നടി സ്വാസിക വിവാഹിതയാകുന്നു; വരൻ സീരിയൽ താരം പ്രേം ജേക്കബ്

Actress Swasika Marriage : ഒരുമിച്ച സീരിയലിൽ പ്രവർത്തിച്ച ഇരുവരുടെയും പ്രണയവിവാഹമാണ്

 

1 /8

സംസ്ഥാന അവാർഡ് ജേതാവ് നടി സ്വാസിക വിജയ് വിവാഹിതയാകുന്നു

2 /8

ഏറെ നാളായി സ്വാസികയുമായി പ്രണയത്തിലായിരുന്ന തിരുവനന്തപുരം സ്വദേശി പ്രേം ജേക്കബാണ് വരൻ. പ്രേം മലയാളിത്തിലെ പ്രമുഖ സീരിയൽ താരമാണ്. 

3 /8

ഈ മാസം ജനുവരി 26ന് തിരുവനന്തപുരത്ത് വെച്ചാണ് സ്വാസികയുടെ പ്രേമിന്റെയും വിവാഹം. അടുത്ത ദിവസം ജനുവരി 27ന് കൊച്ചിയിൽ വെച്ച് റിസെപ്ഷനും നടത്തും. 

4 /8

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത മനംപോലെ മംഗല്യ എന്ന സീരിയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 

5 /8

തമിഴ് ചിത്രമായ വൈഗയിലൂടെ 2009ലാണ് സ്വാസിക സിനിമ ലോകത്തേക്കെത്തുന്നത്. തുടർന്ന് 2010ൽ ഫിഡിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി. 

6 /8

പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം, വാസന്തി, ആറാട്ട് എന്നിവയാണ് സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ

7 /8

ഇതിൽ വാസന്തിയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വാസികയ്ക്ക് ലഭിച്ചിരുന്നു.

8 /8

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന കമൽ ചിത്രം വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രമാണ് സ്വാസികയുടേതായി ഇനി തിയറ്ററിൽ വരാനിരിക്കുന്നത്.  

You May Like

Sponsored by Taboola