Shash Malavya Rajayoga: ഹനുമാൻ ജയന്തിയിൽ 3 രാശിക്കാരുടെ ഭാഗ്യം തെളിയും. ഹനുമാന്റെ കൃപയാൽ ഇവർക്ക് ലഭിക്കും വൻ നേട്ടങ്ങൾ.
Hanuman Jayanti 2024: സനാതന ധർമ്മമനുസരിച്ച് ഹനുമാൻ ജയന്തിയിൽ വിശേഷ യോഗങ്ങൾ സൃഷ്ടിക്കും. ഹിന്ദു പഞ്ചാംഗം അനുസരിച്ച് ഇത്തവണ ഹനുമാൻ ജയന്തി ചൊവ്വാഴ്ചയാണ് വരുന്നത്
Hanuman Jayanti 2024: സനാതന ധർമ്മമനുസരിച്ച് ഹനുമാൻ ജയന്തിയിൽ വിശേഷ യോഗങ്ങൾ സൃഷ്ടിക്കും
ഹിന്ദു പഞ്ചാംഗം അനുസരിച്ച് ഇത്തവണ ഹനുമാൻ ജയന്തി ചൊവ്വാഴ്ചയാണ് വരുന്നത്. അന്നേ ദിവസം രവി യോഗവും ചിത്തിര നക്ഷത്രവുമാണ് വരുന്നത്. ഇതോടൊപ്പ, അടിപൊളി രണ്ട് യോഗങ്ങളും ഈ സമയം ഉണ്ടാകാൻ പോകുകയാണ്.
മീന രാശിയിൽ ഈ സമയം പഞ്ചഗ്രഹ യോഗം രൂപപ്പെടുന്നുണ്ട് ഇതിനൊപ്പം മേടരാശിയിൽ ബുധ സൂര്യ യുതിയിൽ ബുധാദിത്യ യോഗവും ചൊവ്വ തന്റെ ഉച്ച രാശിയായ മീനത്തിൽ പ്രവേശിക്കുന്നത് കൊണ്ട് മാളവ്യ യോഗവും ശനിയുടെ രാശിമാറ്റത്തിലൂടെ ശശ് മഹാപുരുഷ രാജയോഗവും സൃഷ്ടിക്കും.
ഒരേസമയം ഇത്രയും രാജയോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഒപ്പം ഇവർക്ക് ഹനുമാന്റെ പ്രത്യേക അനുഗ്രഹവും ഉണ്ടാകും. ഹനുമാൻ ജയന്തിയായ ഇന്ന് ഏതൊക്കെ റഷ്യൻ മിന്നിത്തിളങ്ങുക എന്ന നോക്കാം...
മേടം (Aries): ഈ രാശിക്കാരുടെ മേൽ ഹനുമാന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. വളരെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഹനുമാന്റെ കൃപയാൽ പൂർത്തിയാകും. എല്ലാ മേഖലയിലും നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും ഒപ്പം വരുമാനത്തിന്റെ പുതിയ വഴികൾ തെളിയും.
മിഥുനം (Gemini): ഈ രാശിക്കാർക്കും ഹനുമാന്റെ അനുഗ്രഹം ആവോളം ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും ചിലവ് കുറയും, ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും, നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം വളരെ നല്ലതാണ്. ബിസിനസിലെ ജോലിയിലും നേട്ടം പ്രണയ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകും, എല്ലാ മേഖലയിലും പുരോഗതിയുണ്ടാകും, കുടുംബത്തിൽ സന്തോഷം അലതല്ലും, വളരെ നാളായി ഉണ്ടായിരുന്ന അസുഖം മാറും.
വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് ഹനുമാൻ ജയന്തി ശരിക്കും ഒരു വരദാനമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ല രീതിയിൽ നടക്കും, എന്തെങ്കിലും ശുഭ വാർത്തകൾ ഈ സമയം ലഭിച്ചേക്കാം, ഹനുമത് കൃപയാൽ ഭാഗ്യം കൂടെയുണ്ടാകും, വരുമാനത്തിന് പുതിയ വഴികൾ തെളിയിക്കും. പുതിയ ബിസിനസ് നിക്ഷേപം എന്നിവ ലാഭം നൽകും, കുടുംബത്തിലെ ചില പ്രശ്നങ്ങൾ ഈ സമയം മാറും, സഹോദരങ്ങളുമായി നല്ല സമയം ചെലവഴിക്കും, ലക്ഷ്യങ്ങൾ നേടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)