Shukra Guru Yuti 2023: 5 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ!

Shukra Rashi Parivartan: സന്തോഷവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന ഗ്രഹമായ ശുക്രൻ 5 ദിവസങ്ങൾക്ക് ശേഷം അതായത് ഫെബ്രുവരി 15 ന് മീനരാശിയിൽ പ്രവേശിക്കും. അവിടെ വ്യാഴവുമായി കൂടിച്ചേരും.

Shukra Gochar February: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ശുക്രനെ പറയുന്നത്. സുഖവും സമ്പത്തും പ്രദാനം ചെയ്യുന്ന ഗ്രഹമാണിത്. ജ്യോതിഷമനുസരിച്ച് ശുക്രൻ അതിന്റെ രാശിചക്രം മാറുമ്പോഴെല്ലാം പല രാശിക്കാരുടെയും ഭാഗ്യം തെളിയും.  അതിലൂടെ ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറും. 

1 /4

Shukra Guru Yuti 2023: ഫെബ്രുവരി 15 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ഇതിനകം ഈ രാശിയിൽ ഉണ്ട്.  ഇതിലൂടെ ശുക്ര ഗുരു യുതി രൂപപ്പെടുകയും അത് മാളവ്യ രാജ യോഗത്തിന് കരണമാകുകയും ചെയ്യും. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമാറും. ആ രാശികൾ ഏതൊക്കെ എന്നറിയാം...

2 /4

ധനു (Sagittarius): ശുക്രന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരൽ സൃഷ്ടിക്കും ശുക്ര-ഗുരു യുതി.  ഇതിലൂടെ ദാമ്പത്യ ജീവിതത്തിൽ അഭിവൃദ്ധിയും, ജീവിത പങ്കാളിയുമായുള്ള സ്നേഹം വർദ്ധിക്കുകയും ചെയ്യും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ സാധ്യത.  ജോലിയിൽ സ്ഥാനക്കയറ്റത്തിനോ വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനോ സാധ്യത. ഒരു പുതിയ ജോലി ഓഫർ ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് വൻ നേട്ടമുണ്ടാകും.

3 /4

മീനം (Pisces): മാളവ്യ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ വിദേശയാത്രാ സ്വപ്നം പൂവണിയും. മുടങ്ങിക്കിടന്ന പല ജോലികളും പൂർത്തിയാക്കാൻ കഴിയും. ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും. സർക്കാർ ജോലി ക്കാൻ സാധ്യത.  സർക്കാരിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.  

4 /4

മിഥുനം (Gemini): ശുക്രന്റെ സംക്രമത്തിലൂടെ മിഥുന രാശിക്കാരുടെ കരിയറിൽ വിജയം നേടാൻ കഴിയും. പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ യോഗം. ശുക്രന്റെ അനുഗ്രഹത്താൽ വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. വീട്ടിൽ പല ആഡംബര വസ്തുക്കളും വാങ്ങാൻ സാധ്യത.  ജോലി ചെയ്യുന്നവർക്ക് പുരോഗതി കൈവരിക്കാനാകും. ആളുകൾക്ക് ബിസിനസ്സിൽ ധാരാളം ഡീലുകൾ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola