Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ആ വ്യക്തിക്ക് പിന്നെ ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല
Lakshmi Devi Favourite Zodiacs: ഭാഗ്യരാശികളായ 5 രാശിക്കാരുണ്ട് അവർക്ക് എപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടായിരിക്കും. 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്.
12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്. ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും. ആ 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
വൃശ്ചികം (Scorpio): ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിൽ പെട്ട ഒരു രാശിയാണ് വൃശ്ചികം. ഇവർക്ക് ഇപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും തിളങ്ങും.
ചിങ്ങം (Leo): ഈ രാശിക്കാരിലും ലക്ഷ്മിയുടെ (Lakshmi Favorite Zodiac Signs) അനുഗ്രഹം എപ്പോഴും ഉണ്ടാകും. ലക്ഷ്മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇരയാകുന്നില്ല. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. ഇക്കാരണത്താൽ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമാണ്. ഇവർക്ക് സമ്പത്തും പ്രശസ്തിയും ധാരാളം ലഭിക്കും.
ഇടവം (Taurus): തിരുവെഴുത്തുകൾ അനുസരിച്ച് ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ (Lakshmi Favorite Zodiac Signs) അനുഗ്രഹമുള്ളവരാണ്. ഇത്തരക്കാർ ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയത്തിന്റെ പതാക ഉയർത്തുന്നവരാണ്. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും.
തുലാം (Libra): ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്ന് തന്നെയാണ് തുലാം രാശിക്കാരും. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.
കർക്കടകം (Cancer): ഈ രാശിക്കാരും ലക്ഷ്മി ദേവിയുടെ പ്രിയ രാശികളാണ്. സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നത്. ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)