Flower Show: വർണ വിസ്മയം തീർത്ത് ലുലുമാളിൽ പുഷ്പമേള

Lulu Mall Flower Show: ലുലു മാളിലാരംഭിച്ച വിപുലമായ പുഷ്പമേളയില്‍ പ്രകൃതിയുടെ അപൂര്‍വ്വ കാഴ്ചകൾ നിരവധിയാണ്.

  • Feb 09, 2024, 18:47 PM IST
1 /9

ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമ താരം സൗപര്‍ണിക സുഭാഷ് പുഷ്പമേള ഉദ്ഘാടനം ചെയ്തു.

2 /9

ലുലു മാളിലാരംഭിച്ച വിപുലമായ പുഷ്പമേളയില്‍ നിരവധി സസ്യങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

3 /9

തായ്ലന്‍ഡ്, ബ്രസീല്‍, മലേഷ്യ  ഉള്‍പ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ-ഫല സസ്യങ്ങൾ പ്രദർശനത്തിലുണ്ട്.

4 /9

ആയിരത്തഞ്ഞൂറിലധികം വൈവിധ്യമാർന്ന പുഷ്പങ്ങളും സസ്യങ്ങളുമാണ് മേളയിലുള്ളത്.

5 /9

മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും പെറ്റ്സ് ആക്സസറീസും പ്രദര്‍ശനത്തിലുണ്ട്.

6 /9

ഗാര്‍ഡനിംഗ് ഉപകരണങ്ങളുടെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്നു എന്നതും മേളയെ ശ്രദ്ധേയമാക്കുന്നു.

7 /9

10 വര്‍ഷം കൊണ്ട് സിഗ് സാഗ് ആകൃതിയില്‍ വേരുകള്‍ വളരുന്ന ഫിഗ് ബോണ്‍സായി പ്രദർശനത്തിലെ കൌതുകമാകുന്നു.

8 /9

ഒന്‍പത് വര്‍ഷം കൊണ്ട് വളരുന്ന വായുശുദ്ധീകരണ സസ്യമായ മണി ജേഡ് പുഷ്പമേളയിൽ ഉണ്ട്.

9 /9

ഫലസസ്യങ്ങളുടെ തൈകളും മേളയില്‍ ലഭ്യമാണ്.

You May Like

Sponsored by Taboola