Benefits of Banana: വാഴപ്പഴം എന്ന സൂപ്പർ ഫുഡ്! ​ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

ഒരുവിധം ആളുകൾക്ക് എല്ലാം ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് വാഴപ്പഴം. ദിവസവും ഒരു വാഴപ്പഴം വെച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണങ്ങൾ നൽകും. 

 

കാർബോഹൈഡ്രേറ്റുകളും ഫ്രക്ടോസ്, ഗ്ലൂക്കോസ്, സുക്രോസ് തുടങ്ങിയ പഞ്ചസാരയും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ നമുക്ക് ഊർജം നൽകുന്നവയാണ്. 

 

1 /6

വാഴപ്പഴത്തിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ആരോ​ഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.  

2 /6

വാഴപ്പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. വയറ്റിലെ അൾസർ കുറയ്ക്കാനും ഇത് സഹായിക്കുന്നു.  

3 /6

വാഴപ്പഴത്തിൽ വിറ്റാമിൻ ബി 6, വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ചർമ്മസംരക്ഷണത്തിനും പ്രതിരോധശേഷി കൂട്ടാനും ഇത് ​ഗുണകരമാണ്.  

4 /6

വാഴപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് ​ഗുണകരമാണ്. വ-ക്കകളുടെ ആരോ​ഗ്യത്തിനും വാഴപ്പഴം മികച്ചതാണ്.  

5 /6

വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് ട്രിപ്റ്റോഫാൻ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും വാഴപ്പഴം സഹായിക്കും. വാഴപ്പഴത്തിൽ എല്ലുകളുടെ ആരോ​ഗ്യത്തിനായുള്ള കാൽസ്യവും അടങ്ങിയിട്ടുണ്ട്. 

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola