Saturn Retrograde 2023: ശനി അടുത്ത മാസം വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Kendra Trikona Raj Yoga: നീതിയുടെ ദേവനും കർമ്മത്തിന്റെ ഫലദായകനുമായ ശനിയെ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ്. ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ രണ്ടര വർഷമെടുക്കും.
ശനി ഇപ്പോൾ കുംഭ രാശിയിലാണ്. 2023 ജൂൺ 17 ന് രാത്രി 10:48 ന് ഇവിടെ തന്നെ ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ശനിയുടെ ഈ ചലനത്തിലൂടെ ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും ചില രാശികളെ ഇത് അനുകൂലമായും ബാധിക്കും. ശനിയുടെ വക്രഗതിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിന്റെ ഫലം 3 രാശികളിൽ ഉണ്ടാകും. ആ രാശികൾ ഏതൊക്കെയെന്നറിയാം...
തുലാം (Libra): ശനിയുടെ വക്രഗതിയിലൂടെ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയും. കരിയർ മുന്നേറ്റത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ജീവിതത്തിൽ ഒരുപാട് വിഷമതകൾ ഉണ്ടാക്കിയിരുന്ന പ്രശ്‌നങ്ങൾ ഇല്ലാതാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ വക്രഗതി സന്തോഷം നൽകും. ഈ രാശിക്കാർക്ക് കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ ഗുണം ലഭിക്കില്ലെങ്കിലും ഈ രാശിക്കാരുടെ ജാതകത്തിൽ ശനി ശക്തമായി നിൽക്കുന്നതിനാൽ ഇവർക്ക് ധാരാളം ധനം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. നിക്ഷേപത്തിന് നല്ല സമയമാണ്.
ഇടവം (Taurus): കേന്ദ്ര ത്രികോണ രാജയോഗം ഇടവം രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. ഈ സമയത്ത് ഈ രാശിക്കാരുടെ പല ആഗ്രഹങ്ങളും സഫലമാകും. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് അവസരം ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. മേഖലയിൽ പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ഒരു പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിൽ ഒരു വലിയ പാക്കേജ് കലഭിക്കും. വ്യവസായികൾക്കും നല്ല സമയമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)