Agilan Movie: ജയം രവിയുടെ അഖിലൻ തിയേറ്ററുകളിലേക്ക്; മാർച്ച് 10ന് ലോകമെമ്പാടും റിലീസ്

ജയം രവിയുടെ പുതിയ ചിത്രം അഖിലൻ റിലീസിനൊരുങ്ങുന്നു. മാർച്ച് 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ചു കഴി‍ഞ്ഞു. പ്രേക്ഷകരിൽ ആദ്യന്തം ആകാംക്ഷ നിറയ്ക്കുന്ന ആക്ഷൻ എൻ്റർടെയ്നറായിരിക്കും സിനിമ എന്ന് അണിയറക്കാർ അവകാശപ്പെടുന്നു.

 

1 /7

എൻ. കല്യാണ കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. 'ഭൂലോക' മാണ് ഇവർ ഇതിന് മുൻപ് ഒന്നിച്ച ചിത്രം.   

2 /7

ജയം രവിയുടെ മറ്റൊരു ജനപ്രിയ സിനിമയായിരിക്കും 'അഖിലൻ ' എന്നാണ് പ്രതീക്ഷ.  

3 /7

അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ചിത്രത്തിൽ ജയം രവി എത്തുന്നത്.  

4 /7

കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  

5 /7

ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ടീസറുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.   

6 /7

പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.   

7 /7

സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. കേരളത്തിൽ മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.

You May Like

Sponsored by Taboola