ഇന്ത്യൻ-ഓസ്ട്രേലിയൻ നാവികസേനകൾ സംയുക്ത സൈനിക പരിശീലനം AUSINDEX ആരംഭിച്ചു
സെപ്തംബർ ആറിന് തുടങ്ങി പത്തിന് അവസാനിക്കുന്ന സൈനികാഭ്യാസത്തിൽ INS ശിവാലിക്കും INS കാഡ്മാറ്റും പങ്കെടുക്കുന്നുണ്ട്
റോയൽ ഓസ്ട്രേലിയൻ നേവിയുടെ (RAN) അൻസാക്ക് ക്ലാസ് ഫ്രിഗേറ്റ്, HMAS വാരമുങ്ക എന്നിവയാണ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയൻ കപ്പലുകൾ
ഇന്ത്യൻ നാവിക സേനയുടെ കപ്പലുകളായ ശിവാലിക്കും കാഡ്മാറ്റും ഏറ്റവും പുതിയ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത യുദ്ധോപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്
വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാണ് ഈ കപ്പലുകൾ
സംയുക്ത സൈനിക പരിശീലനം രണ്ട് നാവികസേനകൾക്കും മികച്ച പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു
ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസത്തിൽ (MALABAR) ഈ കപ്പലുകൾ പങ്കെടുത്തിട്ടുണ്ട്