Todays Horoscope: വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ  വ്യത്യസ്‍തമായിരിക്കും.

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ  വ്യത്യസ്‍തമായിരിക്കും.

1 /14

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ  വ്യത്യസ്‍തമായിരിക്കും., കർക്കടക രാശിക്കാർക്ക് ഔരോഗതിയുണ്ടാകും, ചിങ്ങ രാശിക്കാർ ധൈര്യത്തോടെ ഇരിക്കുക

2 /14

തുലാം രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിനം,  വ്യശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് ചെലവേറും,സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കുക, സർക്കാർ ജോലിയുള്ളവർക്ക് നേട്ടം, ജോലിയിൽ തിടുക്കം അരുത്,  നന്നായി ആലോചിച്ചു മാത്രം ഒരോ പണിയും ചെയ്യുക.

4 /14

ഇടവം (Taurus):  വളരെ കാലമായി പൂർത്തിയാകാത്ത ജോലികൾ എന്നിവർ തീർക്കും, ബിസിനസിൽ കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കും, കളഞ്ഞുപോയ വസ്തു തിരികെ ലഭിക്കും, ആരോഗ്യം ശ്രദ്ധിക്കുക. 

5 /14

മിഥുനം (Gemini): ഇന്നിവർ അലസത വെടിഞ്ഞു മുന്നോട്ട് പോകുക, സുഖസൗകര്യങ്ങൾ വർധിക്കും, സ്നേഹവും സഹകരണവും വർധിക്കും, നഷ്ടപെട്ട വസ്തു തിരികെ ലഭിക്കും, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിസാരമായി കാണരുത്.

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് ഉന്നതി ലഭിക്കുന്ന ദിനം, ടെൻഷൻ മാറും, ജോലിസ്ഥലത്ത് സ്ത്രീജനങ്ങളുമായി ഒരു അകലം സൂക്ഷിക്കുക, കൊടുക്കൽ വാങ്ങൽ സൂക്ഷിച്ചു വേണം, ജീവിത പങ്കാളിയുമായി ഷോപ്പിംഗിന് പോകാൻ യോഗം. കുടുംബ പ്രശ്നങ്ങൾ തീർക്കും.

7 /14

ചിങ്ങം (Leo):  ഏത് പ്രതികൂല സാഹചര്യങ്ങളിലും ക്ഷമയോടെ നേരിടുക, വിദേശത്ത് നിന്ന് വ്യാപാരം നടത്തുന്നവർ ജാഗ്രത പാലിക്കുക, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവർ സൂക്ഷിക്കുക, ഒരു പഴയ സുഹൃത്തിനെ കാണും,  വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ ശ്രദ്ധിക്കുക, സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും.

8 /14

കന്നി (Virgo): ഇന്നിവർക്ക് അനുകൂല ദിനം, വിവരവും വിവേകവും ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്യും, ബുദ്ധിമുട്ടുകൾ മാറിക്കിട്ടും, ബഹുമാനവും ആദായവും വർധിക്കും, ദാനധർമ്മങ്ങൾ നടത്തും, വ്യാപാരത്തിൽ നേട്ടങ്ങളുടെ ദിനം. 

9 /14

തുലാം (Libra): ഇന്നിവർക്ക് ഭാഗ്യനേട്ടങ്ങളുടെ ദിനം, പദവികൾ വർധിക്കും, ഒരു പണിയിലും ധൃതി പാടില്ല, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, സഹോദരങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും, ബഹുമാനവും ആദരവും വർധിക്കും, യാത്ര പോകാൻ സാധ്യത, ധനനേട്ടം ഉണ്ടാകും.

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് ടെൻഷൻ ഏറും, ആരുടേയും വാക്കുകൾ വിശ്വസിക്കരുത്, പഴയ ഒരു സുഹൃത്തിനെ കാണും അത് സന്തോഷം നൽകും,  സർക്കാർ ജോലി നോക്കുന്നവർക്ക് അത് ലഭിക്കാൻ സാധ്യത.

11 /14

ധനു (Sagittarius): ഇന്നിവർ ആരോഗ്യം ശ്രദ്ധിക്കുക, ജോലിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് നല്ലത്, കുടുംബത്തിലെ ചില വ്യക്തികളുടെ പെരുമാറ്റം ദുഃഖം നൽകും, സുഖസൗകര്യങ്ങൾ ശ്രദ്ധിക്കുക, സർക്കാർ ജോലിക്കാർ ശ്രദ്ധിക്കുക.  

12 /14

മകരം (Capricorn): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, വളരെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യങ്ങൾ നടക്കും, ലഭനേട്ടങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ തീരും. 

13 /14

കുംഭം (Aquarius): ഇന്നിവർക്ക് അനുകൂല ദിനം, യാത്ര ചെയ്യാൻ സാധ്യത, ജോലിസ്ഥലത്ത് അപരിചിതരെ വിശ്വസിക്കരുത്, സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കും,  പരോപകാരം പ്രവർത്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും അത് ഇവർക്ക് പ്രശസ്തി നൽകും,   ധനനേട്ടങ്ങളുടെ ദിനം.

14 /14

മീനം (Pisces): ഇന്നിവർക്ക് പ്രശസ്തി നൽകുന്ന ദിനം, സാമ്പത്തികം മുന്നേറും, ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും, കടം വാങ്ങിയ പണം തിരികെ നൽകും, ബിസിനസിൽ നേട്ടം.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola