ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അമിതമായ കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തത്തിൽ ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അഥവാ മോശം കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.
കൊളസ്ട്രോളിന്റെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും ഹൃദയത്തിന്റെ ആരോഗ്യം നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് രാവിലെ കഴിക്കേണ്ട പാനീയങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
തക്കാളി ജ്യൂസ്: ഇതിൽ ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. തക്കാളി ജ്യൂസിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷകങ്ങളായ നിയാസിൻ, ഫൈബർ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
ഓറഞ്ച് ജ്യൂസ്: ഫ്രഷ് ഓറഞ്ച് ജ്യൂസിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഹെസ്പെരിഡിൻ എന്ന ഫ്ലേവനോയിഡ് ഉൾപ്പെടുന്നു.
നാരങ്ങാവെള്ളം: രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങനീര് ചേർത്ത് കുടിക്കുന്നത് വിറ്റാമിൻ സി ലഭിക്കാൻ സഹായിക്കും. വിറ്റാമിൻ സി ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
ഗ്രീൻ ടീ: ഗ്രീൻ ടീയിൽ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്ന ആന്റിഓക്സിഡന്റായ കാറ്റെച്ചിനുകൾ അടങ്ങിയിരിക്കുന്നു.
ക്രാൻബെറി ജ്യൂസ്: ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ക്രാൻബെറി നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.