ഹൃദയാഘാതം ഇപ്പോൾ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളുകൾ അവരുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും ഹൃദയത്തിന് ഗുണം ചെയ്യും. അവോക്കാഡോ, ഒലിവ് ഓയിൽ, ബദാം തുടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പാൽ ഉത്പന്നങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും.
ലീൻ പ്രോട്ടീൻ സ്രോതസ്സുകളിൽ പൂരിത കൊഴുപ്പ് കുറവാണ്. ക്കൻ, ടർക്കി തുടങ്ങിയവയുടെ തൊലി നീക്കിയ ഇറച്ചി ഉപയോഗിക്കുക. സസ്യാധിഷ്ഠിത പ്രോട്ടീനുകൾക്കായി, നിങ്ങളുടെ ഭക്ഷണത്തിൽ ബീൻസ്, പയർ, ടോഫു, പയറുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക.