Health benefits of papaya: രുചിയിൽ മാത്രമല്ല ​ഗുണത്തിലും കേമനാണ് പപ്പായ

ഉഷ്ണമേഖലാ ഫലമായ പപ്പായ സ്വാദിഷ്ടമായ രുചിയാലും നിരവധി ആരോഗ്യ ഗുണങ്ങളാലും പ്രശസ്തമാണ്. സ്മൂത്തികൾ, സലാഡുകൾ എന്നിവയിൽ പപ്പായ ചേർക്കാറുണ്ട്. പപ്പായയിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

  • Feb 04, 2023, 21:09 PM IST
1 /5

വിറ്റാമിനുകളായ സി, ഇ, ബീറ്റാ കരോട്ടിൻ പോലുള്ള കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് പപ്പായ. ഈ ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ ഹാനികരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

2 /5

പപ്പായയിൽ നാരുകളും ദഹന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയാക്കി പപ്പായയെ മാറ്റുന്നു. പഴത്തിലെ ദഹന എൻസൈമുകൾ ദഹനം സു​ഗമമാക്കാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നു.

3 /5

ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പപ്പായ. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിച്ച് അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

4 /5

പപ്പായയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇത് അനുയോജ്യമായ ഭക്ഷണമാണ്. പപ്പായ കഴിക്കുന്നത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.  

5 /5

പപ്പായ പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ഇത് ഹൃദയാരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.  

You May Like

Sponsored by Taboola