Curry leaves: മുടിയുടെ ആരോ​ഗ്യം മുതൽ കാൻസർ പ്രതിരോധം വരെ; കറിവേപ്പിലയുടെ അത്ഭുത ​ഗുണങ്ങൾ നിരവധി

കറിവേപ്പിലയ്ക്ക് നിരവധി ഔഷധ​ഗുണങ്ങളുണ്ട്. മുടിയുടെ വളർച്ചയ്ക്കും എല്ലുകളുടെ ആരോ​ഗ്യത്തിനും ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് കറിവേപ്പില നൽകുന്നത്.

  • Sep 05, 2023, 16:19 PM IST
1 /6

കറിവേപ്പിലയ്ക്ക് നിരവധി ഔഷധ​ഗുണങ്ങളുണ്ട്. മുടിയുടെ വളർച്ചയ്ക്കും എല്ലുകളുടെ ആരോ​ഗ്യത്തിനും ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് കറിവേപ്പില നൽകുന്നത്.  

2 /6

കറിവേപ്പില കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

3 /6

പ്രമേഹരോ​ഗികൾക്ക് കറിവേപ്പില മികച്ചതാണ്. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കുന്നു.  

4 /6

കറിവേപ്പിലയിൽ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും താരനെ തടയുകയും ചെയ്യും.

5 /6

നിങ്ങളുടെ ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യത കുറയ്ക്കും. ഇവയിൽ വൻകുടലിലെ കാൻസർ തടയാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്.

6 /6

കറിവേപ്പിലയിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തമാക്കാനും ഓസ്റ്റിയോപെറോസിസിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

You May Like

Sponsored by Taboola