Guru Uday 2023: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളും ഒന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും രാശിയുമായി ബന്ധപ്പെട്ടതായിരിക്കും. ഓരോ ഗ്രഹവും അതിന്റെ ചലനത്തിലോ രാശിയിലോ മാറ്റം വരുത്തുമ്പോഴെല്ലാം അത് എല്ലാ രാശികളേയും ബാധിക്കുന്നു. ഇതോടൊപ്പം എല്ലാ മാസവും ഒന്നോ അല്ലെങ്കിൽ മറ്റൊരു ഗ്രഹം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും.
Jupiter Rise 2023: ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴ ഗ്രഹത്തെ ധനം, സ്വത്ത്, വിദ്യാഭ്യാസം, കുട്ടികൾ, ജീവിത പങ്കാളി, ഉയർന്ന സ്ഥാനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ശക്തമാണെങ്കിൽ അവർക്ക് ജീവിതത്തിൽ നല്ല ഉയർച്ച ലഭിക്കും.
വ്യാഴം മാർച്ചിൽ ഉദിക്കും. അവന്റെ ഈ ഉയർച്ച ചില ആളുകൾക്ക് സന്തോഷവാർത്ത നൽകും, അവരുടെ അടഞ്ഞുകിടന്നിരുന്ന ഭാഗ്യം തുറക്കും. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെ ഉദയം ഏതൊക്കെ രാശികൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.
കുംഭം: വ്യാഴത്തിന്റെ ഉദയം കുംഭം രാശിക്കാർക്ക് ഭാഗ്യം നൽകും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രത്യേകിച്ച് വിദ്യാഭ്യാസ, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം നേട്ടങ്ങളുണ്ടാകും .
കർക്കിടകം: ഗുരുവിന്റെ ഉദയത്തോടെ കർക്കടക രാശിക്കാരുടെ ഭാഗ്യം തെളിയും. ഭാഗ്യത്തിന്റെ പിന്തുണ ലഭിച്ചാൽ പിന്നെ എല്ലാം സമയത്ത് നടക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രയ്ക്ക് സാധ്യത അത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.
മിഥുനം: വ്യാഴത്തിന്റെ ഉദയം മിഥുന രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. കരിയറിന്റെ കാര്യത്തിൽ ഇത് മികച്ച സമയമായിരിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും, ആഗ്രഹിച്ച സ്ഥലത്തേക്ക് മാറാൻ കഴിയും. ബിസിനസുകാർക്കും ഈ സമയം വളരെ നല്ലതായിരിക്കും.
മീനം: വ്യാഴത്തിന്റെ ഉദയം മീനരാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ദീർഘകാലമായി കിട്ടില്ലെന്ന് വിചാരിച്ച ധനം കിട്ടും. ഇതോടൊപ്പം പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, ഇത് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ഈ സമയത്ത് നിങ്ങൾ ഏത് ജോലി ചെയ്താലും നിങ്ങൾക്ക് വിജയം ലഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)