Guru Margi 2022: നവംബർ 24 മുതൽ ഈ 5 രാശിക്കാരുടെ സമയം തെളിയും

Jupiter Retrograde 2022: വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.  ഇത് നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. 

Guru Margi 2022: ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ശുഭ  ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.  ഓരോ രാശികളുടേയും ഭാഗ്യം വർധിപ്പിക്കാൻ വ്യാഴത്തിന് കഴിയും.  വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. നവംബർ 24 മുതൽ അത് മീനരാശിയിൽ നേർരേഖയിൽ നീങ്ങാൻ തുടങ്ങും. ഇത് ഓരോ ജാതകരിലും സമ്പത്ത്, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ശുഭകരമായ ഫലങ്ങൾ നൽകും. പ്രത്യേകിച്ചും ഈ 5 രാശിക്കാർക്ക്.

 

1 /5

 ഇടവ രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ സഞ്ചാര മാറ്റം വളരെയധികം ഗുണങ്ങൾ നൽകും.  തൊഴിൽ മേഖലയിൽ ഈ സമയം ഇവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. പുതിയ ജോലിയിൽ ചേരാം. വരുമാനം വർദ്ധിക്കും. ബിസിനസ് തുടങ്ങാൻ നല്ല സമയം. ബന്ധങ്ങൾ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

2 /5

വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം  കർക്കടക രാശിക്കാരുടെ കരിയറിൽ പുതിയ വഴികൾ തുറക്കും.  ഇവർക്ക് ധനം, തൊഴിൽ, വിവാഹം എന്നിവയിൽ വന്നിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. വിദേശത്തേക്ക് പോകാം. ബിസിനസ്സിൽ നിക്ഷേപത്തിന് നല്ല സമയമാണ്. ഒരു പുതിയ തൊഴിൽ ആരംഭിക്കാൻ നല്ല സമയം. ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും.

3 /5

വ്യാഴത്തിന്റെ സഞ്ചാര മാറ്റങ്ങൾ കന്നി രാശിക്കാർക്ക് ധാരാളം പണം കൊണ്ടുവരും. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനോ ശമ്പള വർദ്ധനവോ ഒപ്പം പ്രോത്സാഹനങ്ങളോ ലഭിക്കാൻ സാധ്യത. ബഹുമാനം വർദ്ധിക്കും. പങ്കാളിക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

4 /5

നവംബർ 24 മുതൽ ഈ രാശിക്കാരുടെ സുവർണ്ണ നാളുകൾ ആരംഭിക്കും. കരിയറിൽ പുതിയ അവസരങ്ങൾ വരും. ഉയർന്ന തസ്തിക ലഭിക്കാനും ശമ്പളം കൂടാനും സാധ്യത. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ബന്ധം ഉണ്ടായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാൻ അവസരം ലഭിക്കും. 

5 /5

വ്യാഴത്തിന്റെ നേർരേഖയിലേക്കുള്ള സഞ്ചാരം കുംഭം രാശിക്കാരുടെ പല ആഗ്രഹങ്ങളും നിറവേറ്റും.  ജോലികളിൽ വിജയം ലഭിക്കും. ഭാഗ്യം കൊണ്ട് എല്ലാ ജോലികളും നടക്കും. ഒരു പുതിയ ജോലിയ്ക്ക് അവസരം ലഭിക്കും. വിദേശത്ത് നിന്ന് ജോലി വാഗ്ദാനങ്ങൾ ഉണ്ടായേക്കാം. ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും. പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും.  

You May Like

Sponsored by Taboola