Malayalam Astrology: 12 വർഷങ്ങൾക്ക് ശേഷം വ്യാഴമാറ്റം; കോടീശ്വരൻമാരാകുന്നവരാണിവർ

ജ്യോതിഷത്തിൽ, വ്യാഴത്തിന് പ്രത്യേക പദവിയുണ്ട്. നിങ്ങളുടെ ജാതകത്തിൽ വ്യാഴം അനുകൂല സ്ഥാനത്ത് നിന്നാൽ നിങ്ങൾക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ലഭിക്കും

മെയ് 1, 2024 ന്, വ്യാഴം ഇടവം രാശിയിൽ സംക്രമിക്കാൻ പോവുകയാണ്. ഇത് വഴി ചില രാശിക്കാർക്ക് ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികൾ എന്ന് നോക്കാം.ജ്യോതിഷത്തിൽ, വ്യാഴത്തിന് പ്രത്യേക പദവിയുണ്ട്. നിങ്ങളുടെ ജാതകത്തിൽ വ്യാഴം അനുകൂല സ്ഥാനത്ത് നിന്നാൽ നിങ്ങൾക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം തെളിയുന്നത് എന്ന് നോക്കാം. 

 

1 /6

ഇടവം: വ്യാഴ സംക്രമം വഴി ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതാകും. ആരോഗ്യ സംരക്ഷണത്തിനായി പണം ചിലവഴിക്കേണ്ടി വരാം. പുതിയ ജോലികൾ ആരംഭിക്കുന്നത് വഴി നല്ല ഫലങ്ങൾ നൽകും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. 

2 /6

കന്നിരാശിക്കാർ ജോലിസ്ഥലത്തെ പ്രകടനം മികച്ചതായിരിക്കും. പൂർവിക സ്വത്തിൽ നിന്ന് നേട്ടം ഉണ്ടായേക്കാം.  ജീവിത പങ്കാളിയുമായി ശക്തമായ ബന്ധം നിങ്ങൾക്ക് ഇക്കാലയളവിൽ ഉണ്ടാകും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും.

3 /6

കർക്കിടക രാശിക്കാർക്ക് വ്യാഴ സംക്രമം വഴി അനുകൂല കാലമുണ്ടാവും. നിങ്ങളുടെ ജോലിയിൽ നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ ചില മാറ്റങ്ങൾ നിങ്ങൾക്കുണ്ടാകും. 

4 /6

ചിങ്ങം രാശിക്കാർക്ക് സംക്രമം വഴി അത്ഭുതകരമായ ഫലങ്ങൾ ഉണ്ടാകും. വിദേശ കരാർ ഇക്കാലയളവിൽ ലഭിക്കും. ജീവിത പങ്കാളിയുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ അവസാനിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷവും ഇക്കാലയളവിൽ ഉണ്ടാവും.

5 /6

വ്യാഴ സംക്രമം മൂലം ധനു രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതി ഉണ്ടാകും. ബിസിനസ്സിൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ബിസിനസ് പ്രോജക്ടുകളിൽ നിങ്ങൾ വിജയിക്കും. സാമ്പത്തിക നേട്ടത്തിനും നിങ്ങൾക്ക് അവസരമുണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ രാശിക്കാർക്ക് തുറക്കും. വിദേശത്ത് നിന്ന് നല്ല ജോലി ലഭിക്കാനും നിങ്ങൾക്ക് സാധ്യതയുണ്ട്.  

6 /6

ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ പൂർണമായും ശരിയായിരിക്കണമെന്നില്ല. വിശ്വാസങ്ങൾ, ആചാരങ്ങൾ വെബ്സൈറ്റുകൾ എന്നിവയിൽ നിന്നും പങ്ക് വെക്കുന്നവയാണിവ. ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല

You May Like

Sponsored by Taboola