Google Search: ഗൂഗിളിൽ പെൺകുട്ടികൾ ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ്? അറിയാം...

അടുത്തിടെ ഗൂഗിൾ തങ്ങളുടെ സെർച്ച് റിസർട്ടിന്റെ റിപ്പോർട്ട്  അവതരിപ്പിച്ചു. അതിൽ സ്ത്രീകളുടെ ഇന്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി രസകരമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 150 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളിൽ, ഇന്ത്യയിലെ ഏകദേശം 60 ദശലക്ഷം സ്ത്രീകൾ ഇപ്പോൾ ഓൺലൈനിലാണെന്നും അവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ അവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്നും പറയുന്നു. ഇതിൽ 75% സ്ത്രീകളും 15-34 വയസ്സിനിടയിലുള്ളവരാണ്. ഇതുകൂടാതെ ഗൂഗിളിൽ പെൺകുട്ടികൾ എന്താണ് തിരയുന്നതെന്ന് അറിയുന്നത് വളരെ രസകരമായിരിക്കും അല്ലെ? നമുക്ക് നോക്കാം...

 

1 /5

പെൺകുട്ടികൾ കുട്ടിക്കാലം മുതലെ ആഗ്രഹങ്ങൾ ഉള്ളവരാണ്.  വലുതാകുമ്പോൾ എന്താകണം എന്ത് ചെയ്യണം എന്നീ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണിവർ. അതുകൊണ്ടുതന്നെ അവർ അവരുടെ കരിയറിന് പരമാവധി പ്രാധാന്യം നൽകുന്നു. ഒപ്പം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിൽ തിരയുകായും ചെയ്യുന്നുണ്ട്. അതായത് എന്ത് ജോലി തിരഞ്ഞെടുക്കണം അത് എങ്ങനെ തിരഞ്ഞെടുക്കണം അല്ലെങ്കിൽ ഏത് കോഴ്സ് ചെയ്യണം ഏത് ചെയ്താൽ ജോലിക്ക് ഉപകരിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സ്ത്രീകളായാലും പെൺകുട്ടികളായാലും കൂടുതൽ തിരയുന്നത്.

2 /5

ഇതുകൂടാതെ ഇവർ ഏറ്റവും കൂടുതൽ തിരയുന്നത് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ്.  ഇവിടെ പുതിയ വസ്ത്ര ഡിസൈനുകൾ, കളക്ഷനുകൾ, ഓഫറുകൾ എന്നിവയെക്കുറിച്ച്  കൂടുതൽ തിരയുന്നു. ഇക്കാര്യം നേരത്തെയും പല ഗവേഷണങ്ങളിലും പറഞ്ഞിട്ടുണ്ട്.

3 /5

പെൺകുട്ടികളായാലും ശരി സ്ത്രീകളായാലും ശരി എപ്പോഴും സുന്ദരിയായിരിക്കുവാനും വ്യത്യസ്തയാകുവാനും ശ്രമിക്കാറുണ്ട്.  അതിനായി അവർ ഇന്റർനെറ്റിന്റെ സഹായം തേടുന്നു.ഫാഷൻ, ട്രെൻഡുകൾ, സൗന്ദര്യ ചികിത്സകൾ, വീട്ടുവൈദ്യങ്ങൾ എന്നിവയെ കുറിച്ച് അന്വേഷിക്കാനാണ് ഇവർ ഏറെ ഇഷ്ടപ്പെടുന്നത്.

4 /5

പെൺകുട്ടികൾ മൈലാഞ്ചി ഇടുന്നത് വളരെ പ്രിയമാണ്. ഇതും ഈ ഗവേഷണത്തിൽ ഉയർന്നു വന്നിട്ടുണ്ട്. ഗൂഗിളിൽ പെൺകുട്ടികൾ മൈലാഞ്ചിയുടെ ഏറ്റവും പുതിയ ഡിസൈനുകൾ തിരയാറുണ്ട്.

5 /5

പൊതുവെ എല്ലാവർക്കും സംഗീതം കേൾക്കാൻ ഇഷ്ടമാണ്. എങ്കിലും പെൺകുട്ടികൾ ഏറ്റവും കൂടുതൽ തിരയുന്ന ഒന്നാണ് സംഗീതം. പെൺകുട്ടികൾ ഇന്റർനെറ്റിൽ റൊമാന്റിക് ഗാനങ്ങൾ ധാരാളം തിരയുകയും കേൾക്കുകയും ചെയ്യുന്നു. ഒപ്പം ഇവർ ഇന്റർനെറ്റിൽ റൊമാന്റിക് കവിതകളും തിരയുന്നു.

You May Like

Sponsored by Taboola