Fruits for glowing skin: തിളക്കമുള്ള ചർമ്മത്തിനായി ഈ പഴങ്ങൾ കഴിക്കാം

ചർമ്മം മൃദുവും തിളക്കവുമുള്ളതാക്കി നിലനിർത്താൻ പഴങ്ങൾ വളരെയധികം സഹായിക്കും

  • Apr 19, 2022, 10:15 AM IST

ചർമ്മ സംരക്ഷണത്തിനായി നമ്മൾ നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. പല വിധത്തിലുള്ള ഉത്പന്നങ്ങളും ചർമ്മ സംരക്ഷണത്തിനായി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ, ഭക്ഷണക്രമീകരണത്തിലൂടെയും ഭക്ഷണത്തിൽ പഴങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിലൂടെയും തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം.

1 /5

ഓറഞ്ചിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ് വൈറ്റമിന്‍ സി. ചർമ്മത്തെ ഭം​ഗിയായി നിലനിർത്താൻ ഓറഞ്ച് സഹായിക്കും.

2 /5

വളരെയധികം ആരോ​ഗ്യ​ഗുണങ്ങളുള്ള പഴമാണ് അവക്കാഡോ. അവക്കാഡോ നല്ല ആരോ​ഗ്യത്തിന് ഉപകരിക്കപ്പെടുന്നതുപോലെ തന്നെ ചര്‍മ്മത്തിനും വളരെയധികം സംരക്ഷണം നൽകും. വൈറ്റമിന്‍-സി, ഇ എന്നിവയെല്ലാം അടങ്ങിയ ഒരു മികച്ച ഫലമാണ് അവക്കാഡോ.

3 /5

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മാതളം ചുവന്ന രക്താണുക്കള്‍ വര്‍ധിപ്പിച്ച് ഹീമോഗ്ലോബിന്‍ കൂട്ടുന്നു. മാതളത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി ആണ് ചർമ്മത്തിന് സഹായകമാകുന്നത്.

4 /5

തക്കാളി പൊതുവേ പച്ചക്കറി വിഭാ​ഗത്തിലാണ് നമ്മൾ ഉൾപ്പെടുത്തുന്നത്. എന്നാൽ നിരവധി ഔഷധ​ഗുണങ്ങളുള്ള ഒരു പഴം തന്നെയാണ് തക്കാളി. തക്കാളി വെറുതേ കഴിക്കുന്നതും ജ്യൂസായി കഴിക്കുന്നതും നല്ലതാണ്. തക്കാളിയിൽ വൈറ്റമിന്‍-സി, എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തിന് നല്ലതാണ്.

5 /5

തണ്ണിമത്തനിൽ ജലാംശം വളരെയധികമാണ്. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍-സി, ഇ, ലൈസോപീന്‍ എന്നിവയുടെയും സമ്പന്നമായ ഉറവിടമാണ് തണ്ണിമത്തൻ. അതിനാൽ തന്നെ തണ്ണിമത്തൻ ചർമ്മ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു.

You May Like

Sponsored by Taboola