ശരീരത്തിൽ വിറ്റാമിൻ ബി12 വർധിപ്പിക്കാനും ശരീരത്തിന് ഊർജ്ജവും ഉന്മേഷവും ഉണ്ടാകാനും ഈ ഭക്ഷണങ്ങൾ കഴിക്കാം.
വിറ്റാമിൻ ബി12 ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ചുവന്ന രക്താണുക്കളെ ഉത്പാദനത്തിൽ നിർണായക പങ്കുവഹിക്കുന്നു.
വിറ്റാമിൻ ബി12ൻറെ മികച്ച ഉറവിടമാണ് തൈര്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബിയുടെ കുറവ് നികത്താൻ സഹായിക്കുന്നു.
ട്യൂണ മത്സ്യത്തിൽ പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
മുട്ട ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി12 നൽകാൻ മികച്ച ഭക്ഷണമാണ്. ഇവയിൽ പ്രോട്ടീൻ, കാത്സ്യം എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ബി12ൻറെ സ്വാഭാവിക ഉറവിടമാണ് പാൽ ഉത്പന്നങ്ങൾ. പാലും തൈരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി 12 ലഭിക്കാൻ സഹായിക്കും.