Kiwi: കിവിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം... ദിവസവും ഡയറ്റിൽ ഉൾപ്പെടുത്താം

Benefits Of Kiwi: നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് കിവി. ഇവ വിറ്റാമിൻ സി സമ്പുഷ്ടമാണ്.

  • May 31, 2024, 19:46 PM IST
1 /5

ദിവസവും കിവി കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു.

2 /5

ആൻറി ഓക്സിഡൻറുകളുടെ സമ്പന്നമായ ഉറവിടമാണ് കിവി. കാൻസർ, ഹൃദ്രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കിവി മികച്ചതാണ്.

3 /5

കിവിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തിന് മികച്ചതാണ്. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

4 /5

കിവി വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇത് കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.

5 /5

കിവിയിൽ കൊഴുപ്പും കലോറിയും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

You May Like

Sponsored by Taboola