കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി അർജന്റീന താരം ലയണൽ മെസ്സി.
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഫിഫ പുരസ്കാരവും നേടി ലയണൽ മെസ്സി.
ഫ്രാൻസിന്റെ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെ പിന്തള്ളിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം മെസ്സി ഏഴാം തവണയാണ് നേടുന്നത്.
ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ, നാല് തവണ ഫിഫ ബാലൺ ഡിഓർ, രണ്ട് തവണ ഫിഫ ദ ബെസ്റ്റ് എന്നിവയാണ് മെസ്സിയുടെ നേട്ടങ്ങൾ.
ഖത്തർ ലോകകപ്പിൽ ഫൈനലിലെ ഇരട്ട ഗോളുകൾ ഉൾപ്പെടെ ഏഴ് ഗോളുകളാണ് മെസ്സി നേടിയത്. മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ചാംപ്യൻമാരാക്കുന്നതിലും മെസ്സി നിർണായക പങ്കുവഹിച്ചു.