ഇക്കാര്യങ്ങൾ നിങ്ങൾ സ്വപ്നത്തിൽ കാണാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം..

സ്വപ്നങ്ങളുടെ ലോകം സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ്. അല്ലെങ്കിലും അതിന് യാഥാർത്ഥ്യവുമായി നേരിട്ട് ബന്ധവുമില്ല. പക്ഷേ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന നിരവധി സംഭവങ്ങളെ സ്വപ്നങ്ങൾ മുൻകൂട്ടി കാണിച്ചു തരാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഏതെല്ലാം സ്വപ്‌നങ്ങൾ നിങ്ങൾക്ക് ശുഭകരമാകുമെന്നും ഏതെല്ലാം അശുഭകരമാകുമെന്നും നമുക്കറിയാം.. 

1 /5

സ്വപ്ന ശാസ്ത്രം അനുസരിച്ച് നിങ്ങൾക്ക് എപ്പോഴെങ്കിലും പണനഷ്ടം, ആകാശത്ത് നിന്ന് വീഴുന്നത്, ഹെയർകട്ട് എന്നിവ സ്വപ്നത്തിൽ കണ്ടാൽ നിങ്ങളുടെ ജീവിതത്തിൽ വരുന്ന ചില ദോഷകരമായ സംഭവങ്ങളെ സൂചിപ്പിക്കുന്നുവെന്ന് മനസ്സിലാക്കുക. ഇതുകൂടാതെ പല്ലുകൾ വീഴുന്നത്, നദിയിലെ വെള്ളത്തിൽ അണക്കെട്ട്, വെള്ളപ്പൊക്കം അല്ലെങ്കിൽ സ്വപ്നങ്ങളിൽ സൂര്യാസ്തമയം എന്നിവ കാണുന്നത് വളരെ മോശമായി കണക്കാക്കപ്പെടുന്നു.

2 /5

നിങ്ങളുടെ സ്വപ്നത്തിൽ നിങ്ങൾ നക്ഷത്രങ്ങളെ സ്പർശിക്കുന്നതായി കാണുന്നുവെങ്കിൽ ഭയപ്പെടണ്ട ഇതൊരു നല്ല അടയാളമാണ്.  ഇതിന്റെ അർത്ഥം നിങ്ങളും നക്ഷത്രങ്ങളെപ്പോലെ തിളങ്ങാൻ പോകുന്നു എന്നാണ്.  ഈ സ്വപ്നം നിങ്ങൾക്ക് ആദരവ് വർദ്ധിപ്പിക്കുന്നതിന്റെ സൂചന നൽകുന്നു.

3 /5

സ്വപ്നത്തിൽ കുതിരപ്പുറത്തുനിന്നും വീഴുക, അടഞ്ഞുപോയ അഴുക്കുചാൽ, കിണർ, ഒരു ബോട്ടിൽ ഇരിക്കുക, സ്വപ്നത്തിൽ പൂച്ചയെ കാണുക എന്നിവ അശുഭമായി  കണക്കാക്കപ്പെടുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നത് കരിയറിലെ ബുദ്ധിമുട്ടുകളുടെ അടയാളമാണെന്ന് പറയപ്പെടുന്നു. നിങ്ങളുടെ സ്വപ്നത്തിൽ വരണ്ട വനമോ,  മൂങ്ങയേയോ കണ്ടാൽ കരിയറിലോ ബിസിനസ്സിലോ നിങ്ങൾക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്നാണ് അർത്ഥം.

4 /5

സ്വപ്നത്തിൽ കുയിൽ, കത്തി, കത്രിക പ്രയോഗിക്കൽ അല്ലെങ്കിൽ സ്വപ്നത്തിൽ ആരെയെങ്കിലും തല്ലുന്നത് എന്നിവ ഒരു നല്ല അടയാളമല്ല.  ഇത്തരം സ്വപ്നങ്ങൾ ദാമ്പത്യ ജീവിതത്തിന് വളരെ മോശമാണെന്ന് പറയപ്പെടുന്നു.

5 /5

നിങ്ങൾ മോശം സ്വപ്നങ്ങൾ കാണുന്നുവെങ്കിൽ രാവിലെ ഉന്നരണ ഉടനെ ആദ്യം മഹാദേവനെ ആരാധിക്കുക. മഹാദേവന് രുദ്രാഭിഷേകം ചെയ്യുക. പൂജ ചെയ്യുമ്പോൾ മനസിൽ പ്രാർത്ഥിക്കണം ദൈവമേ ഞങ്ങളെ രക്ഷിക്കണേയെന്ന്.   ഇതുകൂടാതെ, ദുർഗ സപ്തശതി ചൊല്ലുക. ഇത്തരം അശുഭ സ്വപ്നങ്ങൾ കണ്ട ശേഷം നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് അസ്വസ്ഥമാവുകയാണെങ്കിലോ നിങ്ങൾക്ക് ഏതെങ്കിലും ജ്യോത്സ്യനെ പോയികണ്ട് പ്രതിവിധി ചോദിക്കാം.   

You May Like

Sponsored by Taboola