Saturn Transit: ശനി സന്തുഷ്ടനാണെങ്കിൽ അല്ലെങ്കിൽ ജാതകത്തിൽ ശനിയുടെ സ്ഥാനം നല്ലതാണെങ്കിൽ പിച്ചക്കാരനും ധനികനാകും എന്നാണ് പറയുന്നത്. ശനിയുടെ ചലനം മൂലം ചില രാശിക്കാർക്ക് വരുന്ന 88 ദിവസം അടിപൊളിയായിരിക്കും
Shani Nakshtra Transit: ശനിയെ കർമ്മദാതാവായും ക്രൂര ഗ്രഹമായുമൊക്കെയാണ് കണക്കാക്കുന്നത്. എങ്കിലും ശനി ജാതകത്തിൽ നല്ല സ്ഥാനത്താണെങ്കിൽ അത് അവർക്ക് രാജകീയ ജീവിതം നൽകും.
ശനി സന്തുഷ്ടനാണെങ്കിൽ അല്ലെങ്കിൽ ജാതകത്തിൽ ശനിയുടെ സ്ഥാനം നല്ലതാണെങ്കിൽ പിച്ചക്കാരനും ധനികനാകും എന്നാണ് പറയുന്നത്. ശനിയുടെ ചലനം മൂലം ചില രാശിക്കാർക്ക് വരുന്ന 88 ദിവസം അടിപൊളിയായിരിക്കും.
ശനിയെ കർമ്മദാതാവായും ക്രൂര ഗ്രഹമായുമൊക്കെയാണ് കണക്കാക്കുന്നത്. എങ്കിലും ശനി ജാതകത്തിൽ നല്ല സ്ഥാനത്താണെങ്കിൽ അത് അവർക്ക് രാജകീയ ജീവിതം നൽകും. ശനിയുടെ ദുഷിച്ച കണ്ണ് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
കുംഭ രാശിയിൽ പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ് ശനി ഇപ്പോൾ സഞ്ചരിക്കുന്നത്. പഞ്ചാംഗം അനുസരിച്ച് മെയ് 12 ന് ശനി രണ്ടാം പാദത്തിൽ പ്രവേശിച്ചു. ആഗസ്റ്റ് 17 വരെ ഇവിടെ തുടരും. ശേഷം ആഗസ്ത് 18 ന് ശനി വക്രഗതിയിൽ പൂർവ ഭാദ്രപദത്തിന്റെ ഒന്നാം പാദത്തിൽ പ്രവേശിക്കും.
ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ സഞ്ചാരം ചില രാശിക്കാരുടെ ജീവിതത്തിൽ വരുന്ന 88 ദിവസം സന്തോഷകരമായിരിക്കും ഇവർക്ക് വൻ സാമ്പത്തിക നേട്ടവും ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
മിഥുനം (Gemini): ശനി സംക്രമണം മിഥുന രാശിക്കാർക്ക് ശുഭകരമായിരിക്കും. കുടുംബത്തിൽ നിന്നും പൂർവ്വികരിൽ നിന്നും അനുഗ്രഹം ലഭിക്കും. ശനിയുടെ അനുഗ്രഹത്താൽ സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വർദ്ധിക്കും, ബിസിനസലെ പ്രശ്നങ്ങൾ നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാറും.
വൃശ്ചികം (Scorpio): ശനിയുടെ മാറ്റം വൃശ്ചിക രാശിക്കാർക്കും ഗുണകരമായിരിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലിക്ക് ആക്കം കൂടും, സമ്പത്ത് വർദ്ധിക്കും, അമ്മയുടെ ആരോഗ്യം മെച്ചപ്പെടും, ഈ ദിവസം ബിസിനസുകാർക്ക് വളരെ അനുകൂലമായിരിക്കും.
കന്നി (Virgo): കന്നി രാശിക്കാർക്ക് ശനി പൂരുരുട്ടാതി നക്ഷത്രത്തിൽ നിൽക്കുന്നത് ഗുണം ചെയ്യും. നിയമപരമായ കാര്യങ്ങളിൽ വിജയിച്ചേക്കാം, ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. പ്രോപ്പർട്ടിയിലെ ഏതൊരു പഴയ നിക്ഷേപവും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും, ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വന്നേക്കാം, ആരോഗ്യം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)