Citroen C3: ഇന്ത്യയിൽ സിട്രോൺ സി3 കാറുകളുടെ വില വർധിക്കും; പുതിയ വിലകൾ അറിയാം

സിട്രോൺ സി3 ഹാച്ച്ബാക്ക് 2022-ൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 2022 ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോൾ 5.71 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില.

  • Mar 13, 2023, 16:59 PM IST
1 /5

പുതിയ സിട്രോൺ സി3യുടെ വില 2023 മാർച്ചിൽ 6.16 ലക്ഷം രൂപയിൽ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഒമ്പത് മാസത്തിനുള്ളിൽ അടിസ്ഥാന മോഡലിന്റെ വിലയിൽ 45,000 രൂപയുടെ വർധനവുണ്ടായെന്നാണ്.  

2 /5

സിട്രോൺ ഈ വർഷം രണ്ടാം തവണയാണ് സി3യുടെ വില ഉയർത്തുന്നത്. 2023 ന്റെ ആദ്യ മാസത്തിൽ വിലകൾ ഉയർത്തി. 27,500 രൂപ വരെയാണ് അന്ന് വർധിപ്പിച്ചത്.  

3 /5

18,000 രൂപയാണ് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. ടർബോ മോഡലുകൾക്ക് വില വർധിച്ചിട്ടില്ല. സിട്രോൺ സി3 ലൈവ് മോഡലുകളുടെ വില 6.16 ലക്ഷം മുതൽ ആരംഭിക്കുന്നു. അതേസമയം ടോപ്പ്-ടയർ ഫീൽ വൈബ് ഡിടി മോഡലിന് 7.38 ലക്ഷം രൂപയാണ് വില.  

4 /5

സിട്രോൺ സി3 ആർട്ടിക് വൈറ്റ്, സെസ്റ്റി ഓറഞ്ച്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ കളർ ടോണുകളിലാണ് ലഭിക്കുന്നത്. 14 - 15 ഇഞ്ച് സ്റ്റീൽ വീലുകൾ, വലിയ വീൽ ആർച്ചുകൾ, ക്രോം ഫ്രണ്ട് ഗ്രിൽ എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

5 /5

രണ്ട് വ്യത്യസ്ത പെട്രോൾ എഞ്ചിനുകൾ സിട്രോൺ സി3ൽ ലഭ്യമാണ്. സിട്രോണിൽ നിന്നുള്ള സി3യുടെ സെവൻ സീറ്റർ വേരിയന്റ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

You May Like

Sponsored by Taboola