Chennai Heavy Rain: കനത്ത മഴയില്‍ വിറങ്ങലിച്ച് ചെന്നൈ നഗരം, തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു, ചിത്രങ്ങളിലൂടെ


കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ് നാട്ടില്‍ കനത്ത മഴ തുടരുകയാണ്.  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീരത്ത് ആഞ്ഞടിച്ചതോടെ ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ പല ജില്ലകളിലും കനത്ത മഴയാണ് പെയ്യുനത്.   2015 ആവര്‍ത്തിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  കനത്ത മഴയിലും വെള്ളക്കെട്ടിലും മുങ്ങിയിരിയ്ക്കുകയാണ് ചെന്നൈ  നഗരം.

 

1 /5

തമിഴ് നാട്ടിലെ 6  ജില്ലകളില്‍   ഇപ്പോഴും  കനത്ത മഴ തുടരുകയാണ്. ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് കനത്ത മഴ. 

2 /5

വെള്ളപ്പൊക്ക കെടുതിയെ അതിജീവിക്കാന്‍  തീവ്ര ശ്രമമാണ് തമിഴ്‌നാട്‌ നടത്തുന്നത്.  സംസ്ഥാനത്ത്  169 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വെള്ളം കയറിയ പ്രദേശങ്ങള്‍ വൃത്തിയാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്

3 /5

കനത്ത മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍   'അമ്മ കാന്റീനിൽ നിന്ന് ഏവർക്കും സൗജന്യ ഭക്ഷണവും നൽകുന്നുണ്ട്.

4 /5

അതേസമയം,  ചെന്നൈ  അന്താരാഷ്ട്ര വിമാനത്താവളത്തിലെ  എല്ലാ സർവീസുകളും  റദ്ദാക്കി. ഇന്ന് ഉച്ചക്ക് 1.15 മുതൽ വൈകിട്ട് 6 മണി വരെയുള്ള എല്ലാ സർവീസുകളും  റദ്ദാക്കിയിരിയ്ക്കുകയാണ്.   കനത്ത മഴയും, ശക്തമായ കാറ്റുമാണ് സർവീസുകൾ റദ്ദാക്കാൻ കാരണം.  

5 /5

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  ന്യുനമർദ്ദം ഭീകരരൂപം കൈക്കൊണ്ടതോടെ ചെന്നൈ  നഗരം വെള്ളക്കെട്ടില്‍ മുങ്ങുകയായിരുന്നു.  വ്യാഴാഴ്‌ച  വൈകുന്നേരത്തോടെ ന്യുനമർദ്ദം തീരം കടക്കുമെന്നാണ്  IMD റിപ്പോര്‍ട്ടില്‍ പറയുന്നത്.  

You May Like

Sponsored by Taboola