Chennai Flood: ചെന്നൈയില്‍ നാശം വിതച്ച് റെക്കോർഡ് മഴ, സാധാരണ ജനജീവിതം നിശ്ചലം... ചിത്രങ്ങൾ കാണാം

ഞായറാഴ്ച (നവംബർ 7, 2021) മുതല്‍ തിമിര്‍ത്തു പെയ്യുന്ന മഴ തമിഴ്‌നാട്‌ തലസ്ഥാനമായ ചെന്നൈ നഗരം  വെള്ളത്തിലാക്കിയിരിയ്ക്കുകയാണ്.  നഗരത്തിന്‍റെ പല ഭാഗങ്ങളിലും  വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ചെന്നൈ  നഗരം നിശ്ചലമായി. 

ഞായറാഴ്ച (നവംബർ 7, 2021) മുതല്‍ തിമിര്‍ത്തു പെയ്യുന്ന മഴ തമിഴ്‌നാട്‌ തലസ്ഥാനമായ ചെന്നൈ നഗരം  വെള്ളത്തിലാക്കിയിരിയ്ക്കുകയാണ്.  നഗരത്തിന്‍റെ പല ഭാഗങ്ങളിലും  വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ചെന്നൈ  നഗരം നിശ്ചലമായി. 
 
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍  കാറുകൾ വെള്ളത്തിനടിയിൽ മുങ്ങിയത് സാധാരണ കാഴ്ചയായി.   രക്ഷാ പ്രവര്‍ത്തനത്തിനായി NDRF രംഗത്തുണ്ട്.  

 

1 /8

ശനിയാഴ്ച രാവിലെ മുതൽ തോരാതെ പെയ്യുന്ന മഴയാണ് ചെന്നൈയിൽ.  കനത്ത മഴയെ തുടർന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാഹനഗതാഗതം, ബസ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.  കൂടാതെ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ പല പ്രാന്തപ്രദേശങ്ങളിലും  മഴ ശക്തമായി  പെയ്യുകയാണ്.

2 /8

റിപ്പോര്‍ട്ട്‌ അനുസരിച്ച്  260 വീടുകൾക്ക് കനത്ത മഴയില്‍  നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.  260 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ചെന്നൈയിൽ 160 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നതായും റവന്യൂ, ദുരന്തനിവാരണ മന്ത്രി  KKSSR രാമചന്ദ്രൻ അറിയിച്ചു. കൂടാതെ,  ഞായറാഴ്ച  ചെന്നൈയില്‍  50,000-ത്തിലധികം ഭക്ഷണ പാക്കറ്റുകൾ സർക്കാർ വിതരണം ചെയ്തതായും  അദ്ദേഹം പറഞ്ഞു  

3 /8

2015ന് ശേഷമുള്ള ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം  ചെന്നൈയിൽ പെയ്തത് എന്നാണ് റിപ്പോര്‍ട്ട്.  

4 /8

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച നിരവധി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.  മുഖ്യമന്തിയ്ക്കൊപ്പം ചീഫ് സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.   

5 /8

ഒക്ടോബറിൽ വടക്കുകിഴക്കൻ മൺസൂൺ (Northeast monsoon) ആരംഭിച്ചതിന് ശേഷം തമിഴ്‌നാട്, പുതുച്ചേരി മേഖലകളിൽ 43% അധിക മഴയാണ് ലഭിച്ചത്.

6 /8

കാലാവസ്ഥാ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എസ് ബാലചന്ദ്രൻ പറയുന്നതനുസരിച്ച്, ചെന്നൈയിലെ ഏറ്റവും ഉയർന്ന മഴയുടെ എക്കാലത്തെയും റെക്കോർഡ് 1976-ൽ പെയ്തിറങ്ങിയ   45CM ആയിരുന്നു.  അതിനുശേഷം 1985-ൽ നഗരത്തിൽ രണ്ട് വ്യത്യസ്ത തീയതികളിൽ 25 ഉം 33 ഉം CM മഴ രേഖപ്പെടുത്തിയിരുന്നു. തുടർന്ന്, 2015ലുണ്ടായായ  കനത്ത വെള്ളപ്പൊക്കത്തിലും   നഗരത്തിൽ 25CM മഴയാണ്  അനുഭവപ്പെട്ടത്.    

7 /8

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി  എംകെ സ്റ്റാലിനുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.  എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാർത്ഥിച്ച പ്രധാനമന്ത്രി, രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി.

8 /8

സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനത്തിന് NDRF രംഗത്തുണ്ട്.   തമിഴ്‌നാട്ടില്‍  നാല് ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് രണ്ട് ദിവസത്തെ അവധി നൽകിയത്. കൂടാതെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  Work From Home അനുവദിച്ചു.  

You May Like

Sponsored by Taboola