ഇന്ത്യയുടെ അഭിമാനമായി, പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ ഉയരമുളള റെയില്‍പ്പാലം ഒരുങ്ങുന്നു...
ജമ്മു കാശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലത്തിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്...
ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലം നിര്‍മ്മക്കുന്നത്. രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തില്‍നിന്ന് 359 മീറ്ററാണ് ഉയരം. 1.3 കിലോമീറ്ററാണ് പാലത്തിന്‍റെ നീളം...
ഉദ്ധംപൂര്‍-ശ്രീനഗര്‍-ബരാമുല്ല റെയില്‍വേ ലിങ്ക് പദ്ധതിയുടെ ഭാഗമായി 1,486 കോടി മുതല്‍മുടക്കിലാണ് പാലം നിര്‍മ്മിക്കുന്നത്...
പാലത്തിന്‍റെ നിര്‍മാണം ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലത്തിന്‍റെ ആയുസ് 120 വർഷമാണെന്ന് കണക്കാക്കപ്പെടുന്നു.
റിക്ടര്‍ സ്കെയിലില്‍ 8 വരെ തീവ്രത കാണിക്കുന്ന ഭൂചലനങ്ങളെ നേരിടാൻ പാലത്തിന് കഴിയും. കമാനത്തിന്‍റെ ആകൃതിയിലുള്ള ഭാഗം നിര്‍മിക്കാന്‍ 5,462 ടൺ ഉരുക്ക് വേണ്ടി വന്നിരുന്നു
കടുത്ത ആഘാതങ്ങളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള 633എംഎം സ്റ്റീലാണ് പാലത്തിന്‍റെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. കൂടാതെ, മൈനസ് 20 ഡിഗ്രി വരെയുള്ള തണുപ്പിനെയും തീവ്രവാദി ആക്രമണങ്ങളെയും ചെറുക്കാനുള്ള ശേഷിയും പാലത്തിനുണ്ടാവും.
പ്രതികൂല കാലാവസ്ഥകളില്‍പ്പോലും കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...