Chandra Mangal Yog: വേദ ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം ജ്യോതിഷത്തിലെ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ അവരുടെ സ്വന്തം രാശിയിലും മറ്റ് ഉന്നതമായ രാശിയിലും സംക്രമിക്കുമ്പോള്‍ രാജയോഗവും ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു.
ജ്യോതിഷ പ്രകാരം ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമായാണ് ചന്ദ്രൻ കണക്കാക്കപ്പെടുന്നത്. ചന്ദ്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ ഏകദേശം രണ്ടര ദിവസമെടുക്കും. ഇന്ന്, സെപ്റ്റംബര്‍ 15 ന് ചന്ദ്രൻ കന്നി രാശിയിൽ പ്രവേശിച്ചു. ചൊവ്വ ഇതിനകം തന്നെ കന്നി രാശിയില്‍ നിലകൊള്ളുകയാണ്.
കന്നിരാശിയിൽ നിലകൊള്ളുന്ന ചൊവ്വയും ഈ രാശിയിലേയ്ക്ക് പ്രവേശിക്കുന്ന ചന്ദ്രനും ചേരുമ്പോള്‍ ചന്ദ്രൻ-ചൊവ്വ യോഗം (ചന്ദ്ര മംഗള്‍ യോഗം) രൂപപ്പെടുന്നത്. ഈ യോഗം പല രാശിക്കാര്‍ക്കും പ്രത്യേക നേട്ടങ്ങൾ പ്രദാനം ചെയ്യും. ഈ സമയം വ്യക്തിയുടെ മനോവീര്യം വർദ്ധിക്കുകയും വ്യക്തി ശക്തനാകുകയും ചെയ്യും. വ്യക്തിയുടെ ഏകാഗ്രത വർദ്ധിപ്പിക്കും. ആത്മവിശ്വാസത്തോടെ സധൈര്യം പ്രവര്‍ത്തിക്കും. ചന്ദ്ര മംഗള്‍ യോഗം എതു രാശിക്കാര്‍ക്കാണ് ശുഭകരം എന്ന് നോക്കാം.
മേടം രാശി (Aries Zodiac Sign) ജ്യോതിഷ പ്രകാരം, മേടം രാശിക്കാർക്ക് ചന്ദ്രന്റെയും ചൊവ്വയുടെയും സംയോജനം മൂലം പ്രത്യേക ഫലങ്ങൾ ലഭിക്കാൻ പോകുന്നു. ഈ സമയത്ത് ഈ രാശിക്കാര്‍ തങ്ങളുടെ ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും. നിയമപരമായ കാര്യങ്ങളിലും വിജയം നേടും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. കുടുംബാംഗങ്ങളുടെ സഹായത്തോടെ ബിസിനസ്സ് ആരംഭിക്കും. അതോടൊപ്പം ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഉണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും, ഇതിന്റെ ബലത്തിൽ എല്ലാ മേഖലകളിലും വിജയം കൈവരിക്കും.
മിഥുനം രാശി (Gemini Zodiac Sign) മിഥുനം രാശിക്കാര്‍ക്ക് ചന്ദ്ര മംഗള്‍ യോഗം ഏറെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക ഈ സമയം ഭൂമി, വാഹനം മുതലായവ വാങ്ങാനുള്ള ഭാഗ്യം ലഭിക്കും. ഈ രാശിക്കാർക്ക് ബിസിനസ്സിൽ വർദ്ധനവ് ഉണ്ടാകാം. ഇത് മാത്രമല്ല, പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സിലും വിജയം നേടും. കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള അവസരം ലഭിക്കും.
കർക്കിടക രാശി ( Cancer Zodiac Sign) ഈ രാശിക്കാരായ ആളുകൾക്ക് ചന്ദ്ര മംഗൾ യോഗം ഗുണം ചെയ്യുമെന്ന് പറയാം. ഈ സമയം ഈ രാശിക്കാര്‍ ഏറെ ആത്മവിശ്വാസം നിറഞ്ഞവരായി കാണപ്പെടും. ഈ രാശിക്കാര്‍ ഈ സമയം പല മേഖലകളിലും വിജയം നേടും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഉന്നത വിജയം ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. ഈ സമയം ഈ രാശിക്കാരെ സംബന്ധി ച്ചിടത്തോളം കരിയറിന് അനുകൂലമായ സമയമാണ്. അതായത്, ഈ സമയം കര്‍ക്കിടകം രാശിക്കാര്‍ക്ക് പുരോഗതിയുടെ പാതകള്‍ തുറക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്കും ഈ സമയത്ത് വിജയം ലഭിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)