Shukra Gochar 2023: ശുക്ര സംക്രമണം: മെയ് 30 വരെ ഈ രാശിക്കാർക്ക് വൻ ധനനേട്ടം!

ജ്യോതിഷ പ്രകാരം ശുക്രൻ രാശി മാറ്റം വരുത്തുമ്പോഴെല്ലാം 12 രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, ജീവിത നിലവാരം, ജീവിതത്തിലെ സ്നേഹം എന്നിവയെ ബാധിക്കും.

Venus Transit 2023: ജ്യോതിഷ പ്രകാരം ശുക്രൻ രാശി മാറ്റം വരുത്തുമ്പോഴെല്ലാം 12 രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, ജീവിത നിലവാരം, ജീവിതത്തിലെ സ്നേഹം എന്നിവയെ ബാധിക്കും.

1 /4

അടുത്തിടെ മെയ് 2 ന് ശുക്രൻ സംക്രമിച്ച് മിഥുന രാശിയിൽ പ്രവേശിച്ചു. മെയ് 30 വരെ ശുക്രൻ മിഥുന രാശിയിൽ തുടരും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും. ശുക്രന്റെ സംക്രമം ആർക്കൊക്കെ നേട്ടങ്ങൾ നൽകുന്നുവെന്ന് നമുക്ക് നോക്കാം...

2 /4

ഇടവം (Taurus): ഇടവ രാശിയുടെ അധിപൻ ശുക്രനാണ്, ശുക്രന്റെ സംക്രമണം ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും.  ഇവർക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.  ജോലിയിൽ ഉയർന്ന വസ്ഥാനം നേടാൻ കഴിയും. ഓഫീസിൽ നിങ്ങൾക്ക് ബഹുമാനവും സ്ഥാനവും അവകാശങ്ങളും ലഭിക്കും. മാധ്യമങ്ങൾ, കലാരംഗം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്  പ്രത്യേക നേട്ടങ്ങൾ ലഭിക്കും. കുടുങ്ങി കിടക്കുന്ന പണം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.    

3 /4

കന്നി (Virgo): ശുക്രന്റെ സംക്രമം കന്നി രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ബിസിനസ്സിൽ മികച്ച വിജയം നേടാൻ കഴിയും. പുതിയ ഓർഡറുകൾ ലഭിക്കും, അത് നിങ്ങളുടെ ബിസിനസ്സിന് ലാഭകരമായിരിക്കും. കരിയറിൽ മുന്നോട്ട് പോകാനുള്ള വഴി തുറക്കും. നിങ്ങളുടെ പ്രവൃത്തികളെ ആളുകൾ അഭിനന്ദിക്കും. ധനനേട്ടം ഉണ്ടാകും. പുതിയ ജോലി തുടങ്ങാനും നല്ല സമയം.

4 /4

ധനു (Sagittarius): ശുക്രന്റെ രാശി പരിവർത്തനം ധനു രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് മികച്ച വിജയം നേടാനാകും. പ്രണയബന്ധങ്ങൾ ശക്തമാകും. നിങ്ങളുടെ പങ്കാളി നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും. ഏത് സുപ്രധാന ജോലിയിലും നിങ്ങൾക്ക് വിജയം നേടാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola