Budhaditya Rajyoga: മാർച്ച് 15 ആയ നാളെ സൂര്യൻ മീന രാശിയിൽ സംക്രമിക്കും. ഇതിലൂടെ ബുദ്ധാദിത്യ രാജയോഗം സൃഷ്ടിക്കും.
Surya Budh Yuthi in Meen: ജ്യോതിഷത്തിൽ സൂര്യനും ബുധനും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന ബുധാദിത്യ രാജയോഗം വളരെ ശുഭ ഫലങ്ങൾ നൽകും. സൂര്യൻ എല്ലാ മാസവും സംക്രമിക്കും.
സൂര്യൻ മാർച്ച് 15 ആയ നാളെ രാശിമാറി മീനത്തിൽ പ്രവേശിക്കും. മീനരാശിയിൽ സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുകയും 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുമെങ്കിലും ഈ 3 രാശിക്കാർക്ക് ബുധാദിത്യയോഗം വളരെ സ്പെഷ്യലാണ്.
വൃശ്ചികം (Scorpio): സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന ബുധദിത്യ രാജയോഗം വൃശ്ചിക രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. ഈ സമയം ഇവർക്ക് പ്രതീക്ഷിക്കാത്ത ധനലാഭം, വരുമാന വർദ്ധനവ്, പ്രണയ വിവാഹം, കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ എന്നിവ ലഭിക്കും. കൂടാതെ വിജയം നേടാനുള്ള വലിയ സാധ്യതയുമുണ്ട്.
മീനം (Pisces): സൂര്യ-ബുധ സംക്രമണം നടക്കുന്നതു തന്നെ മീന രാശിയിലാണ്. ബുദ്ധാദിത്യ രാജയോഗം രൂപം കൊള്ളുന്നതും മീനത്തിൽ തന്നെയാണ്. അതുകൊണ്ടുതന്നെ മീനരാശിക്കാർക്ക് വൻ ഗുണങ്ങൾ ലഭിക്കും. ഇവർക്ക് ആത്മവിശ്വാസത്തിൽ വർദ്ധന,, കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, പുരോഗതി എന്നിവ കൈവരിക്കാൻ കഴിയും. ഈ സമയം ഇവർക്ക് ഏഴരശ്ശനി നടക്കുന്നതിനാൽ ആരോഗ്യം ശ്രദ്ധിക്കണം.
ധനു (Sagittarius): ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണത്തോടെ ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജീവിതത്തിൽ എല്ലാവിധ ഉയർച്ചയും ഉണ്ടാകും. വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗം. ബിസിനസ്സിൽ വലിയ ലാഭമുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)