അതിശയകരമായ ഔഷധ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഏതെല്ലാമാണെന്നും അവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
സുഗന്ധവ്യഞ്ജനങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഔഷധ ഗുണങ്ങളാൽ സമ്പന്നമായ അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ ഏതെല്ലാമാണെന്നും അവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
തൊണ്ടവേദന, ഓക്കാനം, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ് ഇഞ്ചി. ഇതിന് ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ശരീരത്തിലെ വീക്കം കുറയ്ക്കാനും അണുക്കളോട് പോരാടാനും മഞ്ഞൾ മികച്ചതാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ്.
കറുവപ്പട്ട ബാക്ടീരിയകളെയും ഫംഗസുകളെയും ചെറുക്കുന്നു. ഇത് അണുബാധകൾ തടയാൻ സഹായിക്കും.
ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയെ ചെറുക്കാൻ ഗ്രാമ്പൂ മികച്ചതാണ്.
അണുബാധകളെ ചെറുക്കാനും ജലദോഷം, ചുമ തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും കുരുമുളക് മികച്ചതാണ്.