Arthritis: സന്ധിവാതം ഉള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ​ഗുരുതര പ്രത്യാഘാതങ്ങൾ

സന്ധികളിൽ വേദന, സന്ധികൾ ചലിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുക എന്നിവയാണ് സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ.

  • Aug 31, 2023, 22:55 PM IST
1 /5

ചുവന്ന മാംസത്തിൽ പ്രത്യേകിച്ച് സംസ്കരിച്ച മാംസത്തിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.

2 /5

ആർത്രൈറ്റിസ് ഉള്ള ആളുകളിൽ പാൽ ഉത്പന്നങ്ങൾ വീക്കം വർധിപ്പിക്കും. എന്നാൽ, ഈ ലക്ഷണം എല്ലാവരിലും ഒരുപോലെ പ്രകടമായിരിക്കില്ല.

3 /5

വറുത്ത ഭക്ഷണങ്ങളിൽ അനാരോ​ഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ശരീരഭാരം വർധിക്കൽ എന്നിവയിലേക്ക് നയിക്കും.

4 /5

അമിതമായ മദ്യപാനം ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും സന്ധിവാതം നിയന്ത്രിക്കാൻ കഴിക്കുന്ന മരുന്നുകളുടെ ഫലം കുറയ്ക്കുകയും ചെയ്യും.

5 /5

ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർധിക്കുന്നതിന് ഇടയാക്കും. ഇത് സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ വഷളാക്കും.

You May Like

Sponsored by Taboola