ഗ്രേറ്റർ നോയിഡയിലെ ഇന്ത്യാ എക്സ്പോ മാർട്ടിൽ ജനുവരി 13 മുതൽ ജനുവരി 18 വരെയാണ് ഓട്ടോ എക്സ്പോ 2023 നടക്കുന്നത്. ഓട്ടോ എക്സ്പോയിൽ നിർമ്മാതാക്കൾ ഉടൻ തന്നെ ഇന്ത്യൻ നിരത്തുകളിലെത്തിക്കാൻ പോകുന്ന നിരവധി പുതിയ വാഹനങ്ങൾ പ്രദർശിപ്പിച്ചു. ഈ വർഷത്തെ ഓട്ടോ എക്സ്പോയുടെ ഊന്നൽ ഇലക്ട്രിക് വാഹനങ്ങൾക്കാണ്.
മാരുതി സുസുക്കിയുടെ ശ്രദ്ധേയമായ കാറാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്.
1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് K15C ഡ്യുവൽജെറ്റ് എഞ്ചിനാണ് മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്.
ടാറ്റ ആൾട്രോസ് iCNG പവർട്രെയിൻ 77 bhp കരുത്തും 97 Nm torque ഉം അവകാശപ്പെടുന്നു.
ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇലക്ട്രിക് കാറായ സീൽ ഈ വർഷം അവസാനം വിപണിയിലെത്തും.
സിഎൻജി മോഡിൽ ടാറ്റ പഞ്ചിന്റെ എഞ്ചിന്റെ പരമാവധി ശക്തിയും ടോർക്കും യഥാക്രമം 73.4 PS ഉം 95 Nm ഉം ആണ്, കൂടാതെ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ട്രാൻസ്മിഷൻ ചോയ്സ്.