പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയ പഴമാണ് കിവി. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍, അയണ്‍, സിങ്ക് എന്നിവയാൽ സമ്പന്നമാണ് കിവി പഴം. ഈ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. സ്ട്രോക്ക് മുതൽ കിഡ്നിസ്റ്റോണ്‍ വരെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും. കിവി കഴിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
പ്രമേഹരോഗികൾക്ക് കിവി പഴം കഴിക്കാവുന്നതാണ്. കാരണം ഇവ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണ്.
എല്ലുകൾക്ക് ബലം നൽകാൻ കിവി കഴിക്കുന്നതിലൂടെ കഴിയും. അത് കൊണ്ട് തന്നെ കിവി പഴം കഴിക്കുന്നത് സന്ധി വേദനയും അസ്ഥി വേദനയും ഇല്ലാതാക്കുന്നു.
കിവി കഴിക്കുന്നത് ഗർഭിണികൾക്ക് അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നു. കിവി കഴിക്കുന്നതിലൂടെ ഗർഭിണികൾക്ക് കൂടുതൽ ഇരുമ്പും ഫോളിക് ആസിഡും ലഭിക്കും.
സമ്മർദ്ദം ഒഴിവാക്കുന്നതിനായി കിവി പഴം കഴിക്കാം. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ മിക്ക ആളുകളുടെയും മാനസികാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കിവി കൂടുതൽ കഴിക്കുന്നത് സമ്മർദ്ദം ഒഴിവാക്കും.
വയറുവേദന കുറയ്ക്കാനും കിവി കഴിക്കാം. കിവി കഴിക്കുന്നത് വയറ്റിലെ പ്രശ്നങ്ങൾ ഒഴിവാക്കും. ഗ്യാസ് പ്രശ്നമുണ്ടെങ്കിൽ ഈ പഴം കഴിക്കണം.