Sasdhika Venugopal: മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി സാധിക വേണുഗോപാൽ. മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താരം മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. എംബിഎ
പഠനത്തിന് ശേഷം മോഡലിംഗ് തിരഞ്ഞെടുത്ത സാധിക ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിപ്പെടുന്നത്.
ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങളിൽ അഭിനയിച്ച സാധിക കലാഭവൻ മാണിയുടെ നായികയായി എംഎൽഎ മാണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിലൂടെ നായികയായി അഭിനയിക്കുകയും ചെയ്തു.
എങ്കിലും മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തത്.
ആ സീരിയലിലെ പ്രകടനത്തിന് ഒരുപാട് പുരസ്കാരങ്ങളും സാധികയെ തേടിയെത്തി.
കഴിഞ്ഞ വർഷം തന്നെ സാധിക അഭിനയിച്ച ധാരാളം സിനിമകളാണ് പുറത്തിറങ്ങിയത്. ഒരു സമയം വരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ച സാധിക അതിന് ശേഷം സഹനടി വേഷങ്ങളിലേക്ക് തിളങ്ങുകയും ചെയ്തു.
വിവിഹിതായിരുന്നെങ്കിലും സാധിക ആ ബന്ധം വേർപ്പെടുത്തി. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന സാധിക ചുവപ്പ് നിറത്തിലെ സാരിയിൽ തിളങ്ങിയിരിക്കുന്ന തന്റെ പുതിയ ഷൂട്ടിലെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
സെല്ല ഗ്രൂപ്പിന് വേണ്ടിയാണ് സാധിക ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്.
റോസ് ആൻസിന്റെ ഔട്ട് ഫിറ്റിൽ ലാ ദിവയുടെ മേക്കപ്പിൽ തിളങ്ങിയ സാധിക കാണാൻ ഹോട്ട് ആണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.